Instagram image
നടന്‍ ഷൈന്‍ ടോം ചാക്കോയില്‍നിന്ന് താര സംഘടന ‘അമ്മ’ വിശദീകരണം തേടി. വിനു മോഹന്‍, സരയു, അന്‍സിബ ഹസന്‍ എന്നിവരടങ്ങിയ അച്ചടക്കസമിതി പരിശോധിക്കും. ഇരുവരുടേയും വിശദീകരണം കേള്‍ക്കുമെന്ന് അച്ചടക്കസമിതി അംഗം അന്‍സിബ ഹസന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ഡാന്‍സാഫ് ടീമിന്‍റെ പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലില്‍ നിന്നിറങ്ങിയോടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന രണ്ടുപേരും രക്ഷപെട്ടു. മൂന്നാം നിലയിലെ മുറിയുടെ ജനാലവഴിയാണ് ഷൈന്‍ പുറത്തേക്ക് ചാടിയത്. രണ്ടാംനിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടിയ ഷൈന്‍ തുടര്‍ന്ന് സ്വിമ്മിങ് പൂളിലേക്ക് ചാടി. തുടര്‍ന്ന് കോണിപ്പടി വഴി പുറത്തേക്ക് ഓടി. പുറത്തിറങ്ങിയപ്പോള്‍ കണ്ട ബൈക്കില്‍ കയറി രക്ഷപെടുകയായിരുന്നു. ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് ഡാന്‍സാഫ് ടീം പരിശോധനക്കെത്തിയത്. ഡാന്‍സാഫ് ടീമിന് ഹോട്ടല്‍മുറിയില്‍നിന്ന് ഒന്നും കണ്ടെത്താനായില്ല
Read Also: ‘ആ നടന്‍ ഷൈന്‍’; നടി വിന്‍ സി അലോഷ്യസ് പരാതി നല്‍കി
ലഹരി ഉപയോഗിച്ച് തന്നോടു മോശമായി പെരുമാറിയത് നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് നടനു കുരുക്ക് മുറുകിയത്. താരത്തിനെതിരെ
നടി ഫിലിം ചേംബറിനും സിനിമയുടെ ഐ.സി.സിക്കും പരാതി നല്‍കി.
‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ വച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. പരാതിയിൽ ശക്തമായ നടപടി എടുക്കുമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് മനോരമ ന്യൂസിനോടു പറഞ്ഞു. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും