shine-tom-vibncy-1

ലഹരി ഉപയോഗിച്ച് നടി വിന്‍ സി അലോഷ്യസിനോട് മോശമായി പെരുമാറിയത് നടന്‍ ഷൈന്‍ ടോം ചാക്കോ.   ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടി വിന്‍ സി അലോഷ്യസ്  ഫിലിം ചേംബറിനും സിനിമയുടെ ഐ.സി.സിക്കും പരാതി നല്‍കി. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിലായിരുന്നു മോശം പെരുമാറ്റം.  ദിവസം ഒരു നടൻ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്ന് വിൻ സി  പറഞ്ഞിരുന്നു. 

‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ വച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. പരാതിയിൽ ശക്തമായ നടപടി എടുക്കുമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് മനോരമ ന്യൂസിനോടു പറഞ്ഞു. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. 

തുറന്നുപറയാനുള്ള നടി വിന്‍ സിയുടെ തീരുമാനം അഭിനന്ദനീയമെന്ന ഭാഗ്യലക്ഷ്മി . ഇത്തരക്കാരെ അഭിനയിപ്പിക്കില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. നേരത്തെ, നടിക്കു പിന്തുണയുമായി ‘അമ്മ’ സംഘടന രംഗത്തെത്തിയിരുന്നു. നടനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമ്മ ഭാരവാഹി ജയൻ ചേർത്തല പറഞ്ഞു.

നടി വിന്‍ സി അലോഷ്യസിന്‍റെ വെളിപ്പെടുത്തലില്‍ എക്സൈസ് വിവരങ്ങള്‍ തേടും.  പ്രാഥമിക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് വിവരങ്ങൾ തേടുക. പരാതി ഉണ്ടെങ്കിൽ മാത്രമേ കേസ് എടുത്ത് അന്വേഷണം നടത്തു. കൊച്ചി എക്‌സൈസാണ് വിവരങ്ങൾ ശേഖരിക്കുക.

ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന നിലപാട് എടുത്തതിനു പിന്നാലെ നടി വിന്‍ സി അലോഷ്യസിനു നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.  ഒന്നിച്ച് അഭിനയിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്നും സംവിധായകന്‍ ഉള്‍പ്പെടെ ക്ഷമ പറഞ്ഞതുകൊണ്ട് മാത്രമാണ് ആ സിനിമാ സെറ്റില്‍ പിന്നീട് തുടര്‍ന്നതെന്നുമാണ് വിന്‍ സി പറഞ്ഞത്. ലഹരി ഉപയോഗിച്ച ആളിൽ നിന്ന് തനിക്ക് നേരിട്ട് ദുരനുഭവം ഉണ്ടായെന്നും ആ സിനിമ പൂർത്തിയാക്കാൻ സംവിധായകൻ ഉൾപ്പടെയുള്ള ആളുകൾ ബുദ്ധിമുട്ടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും വിന്‍സി വെളിപ്പെടുത്തിയിരുന്നു.  

ENGLISH SUMMARY:

Actress Vincy Aloshious has filed a complaint against actor Shine Tom Chacko, alleging inappropriate behavior under the influence of drugs on the set of the film Sutravaakyam. The complaint has been submitted to the Film Chamber and the Internal Complaints Committee (ICC) of the movie. Vinci accused the actor of arriving under the influence and behaving indecently. Following her revelation, the Excise department is seeking more information regarding the incident.