കോട്ടയം ഏറ്റുമാനൂര്‍ പള്ളിക്കുന്നില്‍ പുഴയില്‍ചാടി അമ്മയും പെണ്‍മക്കളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പുഴയില്‍ ചാടുന്നതിന് മുന്‍പ് ജിസ്മോള്‍ രാവിലെയും മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു.
ഹൈക്കോടതി അഭിഭാഷകയായ പാലാ മുത്തോലി സ്വദേശിനി ജിസ്മോളും മക്കളായ അഞ്ചുവയസ്സുകാരി നോഹ രണ്ടുവയസുകാരി നോറ എന്നിവരാണ് മരിച്ചത്. മൂത്തോലി പഞ്ചായത്തിലെ മുന്‍ പ്രസിഡന്റായിരുന്നു ജിസ്മോള്‍.
രാവിലെ ജിസ്മോള്‍ കൈത്തണ്ടമുറിച്ചു, കുട്ടികള്‍ക്ക് വിഷം നല്‍കി.
ഈ ശ്രമം പരാജയപ്പെട്ടതോടെ പുഴയില്‍ ചാടി ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പുഴയില്‍ ചാടിയ മൂവരെയും നാട്ടുകാർ കരയ്ക്കെത്തിച്ച് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.