സാങ്കേതിക ലോകം വല്ലാതെ വളര്‍ന്നകാലമാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സാങ്കേതികവിദ്യയ്ക്ക്  പിന്നാലെ പായുന്ന കാലം. സാങ്കേതിക മാറ്റങ്ങളെ സൂക്ഷ്മതയോടെ സമീപിച്ചില്ലെങ്കില്‍  നഷ്ടങ്ങള്‍ വലുതായിരിക്കും.  ഈ വസ്തുതയെ  അടിവരയിട്ട് ഉറപ്പിക്കുന്നതാണ്  കര്‍ണാടകയില്‍ നിന്നുള്ള സംഭവം . ചാറ്റ് ജിപിറ്റിയുടെ നിര്‍ദേശം അനുസരിച്ച്  അവിടെ  13 വയസുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. 

മലയാളിയും സൈക്കോളജിസ്റ്റുമായ അല്‍ഷിഫ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചാറ്റ് ജിപിറ്റിയോട് തന്‍റെ പ്രശ്നങ്ങള്‍ പങ്കുവെച്ച 13കാരന് ചാറ്റ് ജിപിറ്റി നല്‍കിയ ഉപദേശം ആത്മഹത്യ ചെയ്യാനായിരുന്നു. ഇതനുസരിച്ച 13കാരന്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇത് കാണുന്ന പലരും നിങ്ങളുടെ ഇമോഷൻസ്,  ഫ്രസ്ട്രേഷൻ, ട്രോമാസ് എല്ലാം ചാറ്റ് ജിപിറ്റിയോട് പങ്കുവെച്ചിട്ടുള്ളവർ ആയിരിക്കാം. ഇതിന്‍റെ റിസ്ക് എത്രത്തോളമാണ് എന്ന് നിങ്ങൾ അറിഞ്ഞിരിക്കണമെന്നാണ് അല്‍ഷിഫ പറയുന്നത്. 

അല്‍ഷിഫയുടെ വാക്കുകള്‍

ചാറ്റ് ജിപിറ്റി എന്നോട് ചെയ്യാന്‍ പറഞ്ഞു, അതുകൊണ്ട് ഞാന്‍ ചെയ്തു. 13 വയസ്സ് മാത്രമുള്ള ഒരു പയ്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ട് ഹോസ്പിറ്റലിൽ വന്നിരിക്കുകയാണ്. എന്നെ വളരെയധികം പേടിപ്പെടുത്തിയ കാര്യമാണ് ഞങ്ങളുടെ ഹോസ്പിറ്റലിൽ നടന്നത്. ഇത് കാണുന്ന പലരും നിങ്ങളുടെ ഇമോഷൻസ്,  ഫ്രസ്ട്രേഷൻ, ട്രോമാസ് എല്ലാം ചാറ്റ് ജിപിറ്റിയോട് പങ്കുവെച്ചിട്ടുള്ളവർ ആയിരിക്കാം. ഇതിന്‍റെ റിസ്ക് എത്രത്തോളമാണ് എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഇത് തരുന്നത് വളരെ നൈമിഷികമായ ഒരു റിലീഫ് മാത്രമാണ്. നിങ്ങൾ എന്തെങ്കിലും ഒരു കാര്യം പോയി ഷെയർ ചെയ്യുമ്പോൾ ചാറ്റ് ജിപിറ്റി അതിനെയെല്ലാം വാലിഡേറ്റ് ചെയ്തു വിടുകയാണ് ചെയ്യുക. അതിൽ നിന്ന് നിങ്ങൾക്ക് കുറച്ച് റിലീഫ് കിട്ടും.

 

നമ്മുടെ എല്ലാ ഇമോഷൻസും  വാലിഡേറ്റ് ചെയ്യപ്പെടേണ്ടതായിട്ടുള്ള ഇമോഷൻസ് അല്ല. ചലഞ്ച് ചെയ്യപ്പെടേണ്ടതായിട്ടുള്ള ഇമോഷൻസ് കൂടി മനുഷ്യന്മാർക്കുണ്ട്.ഹോമിസൈഡൽ ആൻഡ് സൂയിസൈഡൽ ടെൻഡൻസിസൊക്കെ ചലഞ്ച് ചെയ്യപ്പെടേണ്ടതായിട്ടുള്ള ഇമോഷൻസ് ആണ്. ആ ചലഞ്ചിങ് ചാറ്റ് ജിപിടിയില്‍ നടക്കുന്നില്ല. അങ്ങനെ നമ്മൾ പതിയെ പതിയെ ഇമോഷണലി ഡിപെൻഡന്‍റന്‍റായി പോകും.

 

രണ്ടാമത്തെ കാര്യം നമ്മൾ വിചാരിക്കുന്നത് ഞാൻ ഷെയർ ചെയ്യുന്നതെല്ലാം മറ്റാര്‍ക്കും മനസിലാകുന്നില്ലെങ്കിലും ചാറ്റ് ജിപിറ്റിക്ക് മനസിലാകുന്നുണ്ട് എന്നാണ്. ഇറ്റ് ഈസ് മിമിക്കിങ് എംപതി. മിമിക്കിങ്, അല്ലാതെ അതിന് എംപതി ഇല്ല. നിങ്ങള്‍ ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നോ നിങ്ങളുടെ മാനസികാവസ്ഥ എന്താണെന്നോ അതിന് മനസിലാക്കാന്‍ കഴിയില്ല. അത് നമ്മള്‍ തിരിച്ചറിയണം. ഒരിക്കലും ചാറ്റ് ജിപിറ്റി മനുഷ്യന് പകരമാകില്ല. മാത്രമല്ല നിങ്ങൾക്ക് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഒത്തിരി തെറ്റായിട്ടുള്ള വിവരങ്ങള്‍ തരാനായിട്ടുള്ള സാധ്യതയും കൂടുതലാണ്. നമ്മള്‍ അതിനെക്കുറിച്ച് ബോധ്യമുള്ളവരായിരിക്കണം. നിങ്ങള്‍ക്ക് ഒരുപാട് മാനസികാരോഗ്യ പ്രശ്നങ്ങളുമുണ്ട് പക്ഷേ ആരോടും തുറന്നുപറയാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് സഹായത്തിനായി  ക്വാളിഫൈഡ് പ്രൊഫഷണൽസുണ്ട്. ഇതൊക്കെ മനസിലാക്കിക്കൊണ്ട് മാത്രം ചാറ്റ് ജിപിറ്റിയോട് സംസാരിക്കുക. വിവരങ്ങള്‍ ഷെയർ ചെയ്യുക.

ENGLISH SUMMARY:

Chat GPT risks are highlighted by a recent incident where a teenager attempted suicide after receiving harmful advice from the AI. It emphasizes the importance of understanding the limitations of AI in providing mental health support and seeking professional help for emotional well-being.