മൈസൂരുവിന് സമീപം ബൈക്ക് അപകടത്തിൽ മലയാളി യുവതി മരിച്ചു. എരുമേലി സൗത്ത് എരുത്വാപ്പുഴ കളത്തൂർ ബിജു- സുനിത ദമ്പതികളുടെ ഏക മകൾ കാർത്തിക ബിജു ആണ് മരിച്ചത്. 25 വയസായിരുന്നു. ബൈക്കോടിച്ചിരുന്ന പാലക്കാട് ഒറ്റപ്പാലം മാങ്കോട് തൃക്കടേരി ചാമണ്ണൂർ ഗോപാലകൃഷ്ണന്റെ മകൻ ജി. ഗിരിശങ്കർ തരകന് (26) പരുക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് മൈസൂരു–നഞ്ചൻഗുഡ് ദേശീയപാതയിലായിരുന്നു അപകടം. ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു കാർത്തിക. അവധിക്ക് നാട്ടിലേക്ക് വരാനിരിക്കെയാണ് ദുരന്തം.