n-prashanth

ഉന്നത ഉദ്യോഗസ്ഥരെ ട്രോളി വീണ്ടും എന്‍ പ്രശാന്ത് ഐഎഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അടിമക്കണ്ണാകാന്‍ താന്‍ ഇല്ലെന്നും തെറ്റ് ചെയ്തെങ്കിലെ വിധേയനാകേണ്ടതുള്ളൂവെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. തനിക്ക് ഡാന്‍സും പാട്ടും അറിയില്ലെന്നും പരിഹാസ രൂപേണെ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.  ഗോഡ്ഫാദറില്ലാത്ത, വരവില്‍ കവിഞ്ഞ സമ്പാദ്യമില്ലാത്ത, പീഡോഫിലിയ കേസുകളില്ലാത്ത ആളാണ് താനെന്ന ഒളിയമ്പും കുറിപ്പിലുണ്ട്.

വകുപ്പുതല നടപടിയിൽ വിശദീകരണം നൽകുന്നതിനു എൻ. പ്രശാന്ത് മുന്നോട്ടുവെച്ച നേരത്തെ ചീഫ് സെക്രട്ടറി ശാരദമുരളീധരൻ തള്ളിയിരുന്നു. ഹിയറിങ്ങിന്റെ ഓഡിയോ വിഡിയോ റെക്കോർഡിങും ലൈവ് സ്ട്രീമിങും വേണമെന്നായിരുന്നു പ്രശാന്ത് മുന്നോട്ടുവച്ച നിബന്ധന. ബുധനാഴ്ച (ഏപ്രില്‍ 16) 4.30ന് ഹാജരാകണമെന്നാണ് എന്‍.പ്രശാന്തിനുള്ള നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

പ്രശാന്തിന്‍റെ പോസ്റ്റിങ്ങനെ: 'പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം. ഈ വിഷയം പഠിപ്പിക്കുന്ന  പ്രൊഫ. അടിമക്കണ്ണ്‌ അതിനായി ഉപയോഗിക്കുന്ന വീഡിയോ നമുക്ക്‌ കാണാം. ബ്ലാക്ക്‌ & വൈറ്റ്‌ വീഡിയോ ആണ്‌ നാസ പുറത്ത്‌ വിട്ടത്‌. ഒന്നും തോന്നരുത്‌. 

ഗോഡ്ഫാദറില്ലാത്ത, വരവിൽ കവിഞ്ഞ്‌ വരുമാനമില്ലാത്ത, ക്രിമിനൽ കേസുകളൊന്നും ഇല്ലാത്ത, പീഡോഫീലിയ കേസ്‌ ഒതുക്കിത്തീർക്കാനില്ലാത്ത, തമിഴ്‌നാട്ടിൽ ടിപ്പറും കാറ്റാടിപ്പാടങ്ങളുമില്ലാത്ത, ബന്ധുക്കൾക്ക്‌ ബാറില്ലാത്ത, പത്രക്കാർ പോക്കറ്റിലില്ലാത്ത, ഡാൻസും പാട്ടുമറിയാത്ത, മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകളില്ലാത്തവർക്ക്‌ മാത്രമാണീ ക്ലാസ്‌ ബാധകം. പ്രൊഫ. അടിമക്കണ്ണിന്റെ ക്ലാസ്സിൽ ശ്രദ്ധിക്കാതിരുന്നവർ ആത്മാഭിമാനം, നീതി, ന്യായം, സുതാര്യത, നിയമം, ഭരണഘടന എന്നൊക്കെ പുലമ്പും. കാര്യമാക്കണ്ട. ധർമ്മോ രക്ഷതി രക്ഷതി രക്ഷിതഃ. '

ENGLISH SUMMARY:

IAS officer N Prashant is once again in the spotlight with a satirical Facebook post targeting top officials. He stated that he is not here to be a blind follower and believes in accepting accountability if he makes a mistake. With a humorous tone, he added that he neither knows how to dance nor sing. Prashant also subtly pointed out that he has no godfather, no extraordinary wealth, and no involvement in pedophilia cases.