ആബിദ്, രാഹുല്‍ മാങ്കൂട്ടത്തില്‍
അടൂരിൽ കഴിഞ്ഞദിവസമുണ്ടായ കയ്യാങ്കളിക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരസ്യവിമർശനവുമായി കോൺഗ്രസ് നേതാക്കൾ. രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് പ്രവർത്തകനല്ലെന്നും പാർട്ടിയെ നോക്കാൻ അദ്ദേഹം വരേണ്ടതില്ലെന്നും അടൂർ ബ്ലോക്ക് പ്രസിഡന്റ് ആബിദ് വ്യക്തമാക്കി. പാർട്ടി പ്രവർത്തകരെ സംരക്ഷിക്കാൻ കോൺഗ്രസിന് അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു. Also Read: 'മന്ത്രിമാരുള്‍പ്പടെ 25 എംഎല്‍എമാര്‍ ബിജെപിയിലേക്ക്'; 'കൊണ്ടുപൊയ്ക്കോ'; പരിഹസിച്ച് ഡി.കെ
രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട അടൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് ബ്ലോക്ക് പ്രസിഡന്‍റിന്‍റെ പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിലിനെ കെപിസിസി പ്രസിഡന്‍റ് പാർട്ടിയിൽനിന്ന് പുറത്താക്കിയതാണെന്നും അതിനാൽ അദ്ദേഹത്തിന് കോൺഗ്രസുമായി ബന്ധമില്ലെന്നുമാണ് ആബിദിന്‍റെ നിലപാട്. കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പാർട്ടി സംരക്ഷണം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞദിവസത്തെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അടൂരിലെ കോൺഗ്രസ് നേതാക്കൾ നിലപാട് കടുപ്പിക്കുന്നതായാണ് പ്രതികരണം സൂചിപ്പിക്കുന്നത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസുകാരനാണെന്ന് കഴിഞ്ഞദിവസം ഡിസിസി പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. ഡിസിസി പ്രസിഡന്‍റിന്‍റെയും ബ്ലോക്ക് പ്രസിഡന്‍റിന്‍റെയും പ്രതികരണങ്ങളിലെ വൈരുധ്യം ഭിന്നത പരസ്യമാക്കുന്നതാണ്. .അടൂരിലെ സംഘർഷത്തെച്ചൊല്ലി നേതാക്കൾ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്ന സാഹചര്യത്തിൽ പാർട്ടിയുടെ ഔദ്യോഗിക നിലപാട് എന്തായിരിക്കുമെന്നാണ് ഇനി അറിയേണ്ടത്.