elephant-attack

അതിരപ്പിള്ളിയില്‍ വീടിന്‍റെ പരിസരത്ത് കാട്ടാന ആക്രമണത്തില്‍ അന്‍പത്തിരണ്ടുകാരന് പരുക്കേറ്റു. വീട്ടിലേയ്ക്കു പോകുംവഴിയായിരുന്നു ആക്രമണം. 

ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു കാട്ടാന ആക്രമണം. തുമ്പിക്കൈ കൊണ്ട് അടിച്ചു. നിലത്തു വീണ ജിമ്മിയ്ക്കു വാരിയെല്ലിന് പരുക്കേറ്റു. ആദ്യം, ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ നല്‍കി. വിദഗ്ധ ചികില്‍സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. കാട്ടാന പാഞ്ഞടുത്തപ്പോള്‍ ഓടിയെങ്കിലും പിന്നാലെയെത്തി തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു.  അയല്‍വാസികള്‍ ഓടിയെത്തിയാണ് ആനയെ ഓടിച്ചത്. രാത്രികാലങ്ങളില്‍ കാട്ടാനകള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

ENGLISH SUMMARY:

52-year-old man sustained injuries in a wild elephant attack near his house in Athirappilly. The incident occurred while he was on his way home