രോഗിയിൽ വയർലെസ് ആർത്രോസ്‌കോപ്പി ചികിത്സ വിജയകരമായി നടത്തി എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രി. 58 വയസ്സുള്ള സ്ത്രീയിലാണ് വയർലെസ് ആര്‍ത്രോസ്കോപ്പിയിലൂടെ സന്ധിയിലെ മെനിസ്‌കസ് റൂട്ട് റിപ്പയർ ശസ്ത്രക്രിയ നടത്തിയത്.
ശരീരത്തിനുള്ളിലേക്ക് കടത്തിവിടുന്ന ഒരു ചെറിയ ക്യാമറയിലൂടെ സന്ധികളിലെ രോഗാവസ്ഥകൾ നിർണയിക്കാനും ചികിത്സിക്കാനും കഴിയുന്ന ചികിത്സാരീതിയാണ് ആർത്രോസ്‌കോപ്പി. വയർലെസ് ആർത്രോസ്‌കോപ്പി വിജയകരമായി നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ആശുപത്രിയാണ് വി.പി.എസ് ലേക്‌ഷോർ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.