സാമൂഹിക മുന്നേറ്റ മുന്നണിയുടെ വാർഷികാഘോഷവും അവാർഡ് വിതരണവും സുപ്രീംകോടതി മുൻ ജഡ്ജി, ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. വക്കം മൗലവി ഫ്രീഡം ഓഫ് പ്രസ് മീഡിയ പുരസ്കാരം മനോരമ ന്യൂസ്, ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് ഏറ്റുവാങ്ങി. ഡൽഹി, കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലായിരുന്നു അവാർഡ് ദാനച്ചടങ്ങ്. ആറാട്ടുപുഴ വേലായുധപ്പണിക്കർ പുരസ്കാരം സംവിധായകൻ വിനയന്‍ ഏറ്റുവാങ്ങി. ഡോ. നുസ്റത്ത് ജഹാന്‍ നാരീശക്തി പുരസ്കാരം സ്വീകരിച്ചു. ജനഭൂമി ന്യൂസ് എംഡി രതീഷ് കൃഷ്ണയ്ക്കാണ് നവമാധ്യമ പുരസ്കാരം. സാമൂഹിക മുന്നേറ്റ മുന്നണി ചെയർമാൻ കെ.പി.അനിൽ ദേവ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആലുവ അദ്വൈതാശ്രമത്തിലെ സ്വാമി ധർമ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. ആർ.ബാലശങ്കർ, ടി.കെ.കുട്ടപ്പൻ, ഡോ. ബി.അബ്ദുൽ സലാം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ENGLISH SUMMARY:

Manorama News Director Johny Lukose has been honored with the Vakkom Moulavi Freedom of Press Award by the Social Advancement Forum