പൊലീസ് സ്റ്റേഷനില്‍ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍റെ നാടകം. ശുചിമുറിയുടെ ചെറിയ തിട്ടയില്‍ നിന്ന് ചാടുകയും കാലിന് പരുക്കേറ്റതായി അഭിനയിക്കുകയും ചെയ്തു. നടക്കാന്‍ പറ്റില്ലെന്ന് പൊലീസുകാരോടു പറഞ്ഞു. ശുചിമുറിയില്‍ പോകാന്‍ വിലങ്ങഴിച്ചപ്പോഴായിരുന്നു സംഭവം. തലകറങ്ങി വീണതെന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ അഫാന്‍ ഡോക്ടറോട് പറഞ്ഞു
Read Also: ‘എന്‍റെ മകൻ പോയി അല്ലേ’; നെഞ്ചുലഞ്ഞ് അഫ്‌സാന്‍റെ ഉമ്മ
കൂട്ടക്കൊലക്കേസില്‍ ഇന്ന് തെളിവെടുപ്പ് നടക്കാനിരിക്കയാണ് നാടകീയ സംഭവങ്ങള്‍. പ്രതി അഫാനെ കൊല നടത്തിയ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുക്കാനായിരുന്നു പോലീസിന്റെ തീരുമാനം. മുത്തശ്ശി സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പാങ്ങോട് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്. അതിനാൽ ആ കേസിന്റെ തെളിവ് ശേഖരണമാണ് ഇന്ന് പ്രധാനമായി നടത്താനിരുന്നത്.
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി ലോക്കപ്പിനുള്ളില്‍ വീണു; ആശുപത്രിയിലേക്ക് മാറ്റും; വീണത് ശുചിമുറിയില്‍ പോകാന്‍ വിലങ്ങഴിച്ചപ്പോള്‍; അപകടം അഫാനുമായി ഇന്ന് തെളിവെടുപ്പ് നടത്താനിരിക്കെ