താമരശ്ശേരി ഷഹബാസ് കൊലപാതകത്തിൽ പ്രതികളായ കുറ്റവാളികള്‍ ഇന്ന് പത്താം ക്ലാസ് പരീക്ഷ എഴുതും. കോടതി ഉത്തരവ് അനുസരിച്ചാണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷ എഴുതാൻ സൗകര്യം ഏർപ്പെടുത്തുന്നത്.
ജൂവനൈൻ ഹോമിന് തൊട്ടടുത്തുള്ള വെള്ളിമാടുകുന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്കൂളിലാണ് അഞ്ചു പ്രതികളും പരീക്ഷ എഴുതുക. ഇതിനുള്ള പ്രത്യേക സൗകര്യം ഒരുക്കിയതായി വിദ്യാഭ്യാസ വകുപ്പും പൊലീസും അറിയിച്ചു. എന്നാൽ പ്രതികളെ പരീക്ഷ എഴുതിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസും എംഎസ്എഫും പ്രഖ്യാപിച്ചു. പ്രതിഷേധം മുന്നിൽക്കണ്ട് സുരക്ഷ വർദ്ധിപ്പിക്കാൻ ആണ് തീരുമാനം.