എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. രണ്ടു ഘട്ടങ്ങളിലായുള്ള മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിനാരംഭിച്ച് 26ന് അവസാനിക്കും. വിദ്യാര്‍ഥികള്‍ക്ക് മന്ത്രി വി.ശിവന്‍കുട്ടി വിജയാശംസകള്‍ നേര്‍ന്നു. എസ്.എസ്.എല്‍.സി, ടിഎച്ച് എല്‍സി ,എഎച്ച്എസ്എല്‍സി , ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 26 നാണ് അവസാനിക്കുന്നത്.
എസ്.എസ്.എല്‍.സിക്ക് സംസ്ഥാനത്തൊട്ടാകെയുള്ള 2964 പരീക്ഷാ കേന്ദ്രങ്ങളിലും ,ലക്ഷദ്വീപിലെ 9 ഉം, ഗള്‍ഫിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. സര്‍ക്കാര്‍ സ്കൂളുകളുകളില്‍ നിന്നും 1,42,298 പേരും ബാക്കിയുള്ളവ എയിഡഡ്, അണ്‍ എയിഡഡ് മേഖലയില്‍ നിന്നുള്ളവരുമാണ്. മലപ്പുറം റവന്യു ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളും കുറവ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലുമാണ്.
സംസ്ഥാനത്തൊട്ടാകെയുള്ള 72 ക്യാമ്പുകളിലായി രണ്ടു ഘട്ടങ്ങളിലായുള്ള മൂല്യനിര്‍ണയം ഏപ്രില്‍ 3 നു ആരംഭിച്ച് 26 നു അവസാനിക്കും. രാവിലെ എസ്.എസ്.എല്‍.സിയും ഉച്ചയ്ക്ക് ഹയര്‍ സെക്കന്‍ററി പരീക്ഷയുമെന്ന കണക്കിനാണ് ക്രമീകരിച്ചിരിക്കുന്നത്. ഹയര്‍ സെക്കന്‍ററിക്കായി 2000 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി പരീക്ഷകളും മാര്‍ച് 26 നു അവസാനിക്കും. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് മന്ത്രി വി.ശിവന്‍കുട്ടി വിജയാശംസകള്‍ നേര്‍ന്നു.