ആശാ വര്‍ക്കര്‍മാരുടെ സമരത്തെ തള്ളി സിപിഎം. ആശാ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിനു പിന്നില്‍ അരാജകസംഘടനകളെന്ന് ദേശാഭിമാനി പത്രത്തിലെ ലേഖനത്തില്‍ എളമരം കരിം ആരോപിച്ചു. തൊഴിലാളി സംഘടനകളെ അധിക്ഷേപിക്കുന്ന പൊമ്പിളൈ ഒരുമ സമരത്തിനു സമാനമാണ് ഇതെന്നും എളമരം കരീം ലേഖനത്തില്‍ പറയുന്നു. സമരം നടത്തുന്നവര്‍ കെണിയില്‍പെട്ടെന്നും നിലപാട്. അതേസമയം, എളമരത്തിന്‍റെ വിമര്‍ശനത്തിന്  മറുപടിയുമായി ആശാ വര്‍ക്കര്‍മാര്‍. സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ സ്വയം പരിഹാസ്യരാകുകയാണ്. ആവശ്യങ്ങള്‍‌ അംഗീകരിക്കാതെ സമരം നിര്‍ത്തില്ലെന്നും ആശാ വര്‍ക്കര്‍മാര്‍ പറഞ്ഞു.

ശമ്പള വര്‍ധന ആവശ്യപ്പെട്ടുള്ള ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പരിഗണിക്കേണ്ടെന്ന തീരുമാനത്തിലുറച്ച് സര്‍ക്കാര്‍.സമരത്തിന് പിന്നില്‍ രാഷ്ട്രീയമെന്നും ആക്ഷേപം. രാഷ്ട്രീയം തെളിയിക്കാന്‍ ധനമന്ത്രിയെ വെല്ലുവിളിക്കുന്നൂവെന്ന് ആശാ വര്‍ക്കര്‍മാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

ENGLISH SUMMARY: