ആശവര്‍ക്കര്‍മാരുടെ സമരത്തെ പിന്‍തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സമരം ചെയ്യുന്ന സംഘടനക്ക് രാഷ്ട്രീയമുണ്ടാകാമെന്നും എന്നാല്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്നും ബിനോയ് വിശ്വം മനോരമ ന്യൂസിനോട് പറഞ്ഞു . ആശവര്‍ക്കര്‍മാരോട് അനുഭാവപൂര്‍ണമായ സമീപനമാണ് ഉള്ളതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
ആശാവര്‍ക്കര്‍മാരുടെ സമരം പന്ത്രണ്ടാം ദിവസം പിന്നിടുമ്പോളാണ് ഇടതുമുന്നണിക്കുള്ളില്‍ നിന്ന് തന്നെ സമരത്തിന് പിന്‍തുണ കിട്ടുന്നത്. കോവിഡ് കാലത്ത് പോരാളികള്‍ എന്ന് വിളിക്കപ്പെട്ടവരാണ് ആശാവര്‍ക്കര്‍മാരെന്നും അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കണമെനനും ബിനോയ് വിശ്വം പറഞ്ഞു
ആരോഗ്യമന്ത്രി ആശാവര്‍ക്കര്‍മാരോട് ചര്‍ച്ച നടത്തിയതാണെന്നും പല സംസ്ഥാനങ്ങളേക്കാളും ഉയര്‍ന്ന തോതിലാണ് കേരളം ഓണറേറിയം നല്‍കുന്നതെന്ന് ധനമന്ത്രി. മദ്യനിര്‍മാണ ശാലയില്‍ തിരിച്ചടി നേരിട്ടിരിക്കുന്ന സിപിഐ ആശവര്‍ക്കര്‍മാരുട സമരത്തിന് പിന്‍തുണ നല്‍കി പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ കൂടിയാണ് ശ്രമിക്കുന്നത്.