പൊരിവെയിലിലും, പെരുമഴയിലും ജോലി ചെയ്യുകയും, കായിക പ്രതിഭകളെ പരിശീലിപ്പിക്കുകയും ചെയ്യുന്ന സ്പോട്സ് ഹോസ്റ്റൽ ജീവനക്കാർക്ക് സർക്കാർ വേതനം നൽകിയിട്ട് നാലുമാസം പിന്നിടുന്നു. വേതനമില്ലാതെ ജീവിതം പ്രതിസന്ധിയിലായതോടെ താൽക്കാലിക ജീവനക്കാർ പലരും തൊഴിലുപേക്ഷിച്ച് മറ്റ് വഴി തേടി. ഹോസ്റ്റലുകളിൽ അവശേഷിക്കുന്ന വിദ്യാർഥികളികട്ടെ പട്ടിണിയിലുമാണ്.
അവകാശവാദങ്ങൾക്കും, തർക്കത്തിനും കുറവൊന്നുമില്ലെന്നിരിക്കെ, സ്പോട് കൗൺസിൽ ജീവനക്കാർക്ക് ശമ്പളമില്ലാതായിട്ട് മാസം നാലാകുന്നു. പരിശീലകർ മുതൽ പാചക തൊഴിലാളികൾ വരെയുണ്ട് ഇക്കൂട്ടത്തി ൽ.
ഇന്നു കിട്ടും, നാളെ കിട്ടും എന്നു പ്രതീക്ഷിച്ച് കാത്തിരുന്നവർ മടുത്ത് ജീവിക്കാൻ മറ്റുവഴി തേടി. കുട്ടികളെ പരിശീലിപ്പിക്കാൻ ഗ്രൗണ്ടിൽ വന്നു പോകാൻ വണ്ടി കൂലിയില്ലാതായപ്പോൾ, പലയിടത്തും പരീശീലകർ എത്താറില്ല. പെൻഷൻകാർക്കും തുക മുടങ്ങിയിട്ട് നാലുമാസം.
സ്പോട്സ് ഹോസ്റ്റലുകളിൽ നിന്ന് കിട്ടാനുള്ള തുക തേടി ഭക്ഷണ സാധനങ്ങൾ കൊടുത്തവർ സമരം പോലെ സദാ കയറി ഇറങ്ങുകയാണ്. വിവരക്കേട് മാത്രം പറയുന്നവരും, ചെയ്യുന്നവരും കായിക തലപ്പത്തിരിക്കുമ്പോൾ കായിക മേഖലയിൽ നാട് ഇനിയും കിതയ്ക്കുമെന്ന് മുതിർന്ന പരിശീലകരടക്കം പറയുന്നു.