sports-council

TOPICS COVERED

കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സ്വയം അപ്‌ഡേറ്റഡ് ആയാല്‍ മാത്രമേ കോച്ചിംഗ് രംഗത്ത് വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ എന്ന് കായിക യുവജന വകുപ്പ് ഡയറക്ടര്‍ പി.വിഷ്ണുരാജ്. കായിക യുവജന വകുപ്പും സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'കോച്ചസ് എംപവര്‍മെന്റ് പ്രോഗ്രാം 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'പഴയ നേട്ടങ്ങളില്‍ മാത്രം അഭിരമിക്കുന്നതിൽ അര്‍ത്ഥമില്ല. കാലം മാറി. പുതിയ കഴിവുകള്‍ ആവശ്യമാണ്. പരിശീലകർക്കുള്ള പരിശീലന പരിപാടി ഈ വർഷം തന്നെ രൂപകല്‍പ്പന ചെയ്യാന്‍ തുടങ്ങേണ്ടതിന്റെ പ്രാധാന്യം ഇതാണെന്നും വിഷ്ണുരാജ് ഐഎഎസ് പറഞ്ഞു.

തിരുവനന്തപുരം സായി എല്‍എന്‍സിപിയിലാണ് പരിശീലന പരിപാടി. എല്‍എന്‍സിപി റീജിയണല്‍ ഹെഡും പ്രിന്‍സിപ്പലുമായ ഡോ. ജി കിഷോര്‍ അധ്യക്ഷനായ ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം.ആര്‍.രഞ്ജിത്ത് മുഖ്യാതിഥിയായി. 

കായിക പ്രകടനം ഫയലുകളിലോ കമ്പ്യൂട്ടറുകളിലോ അല്ല, മൈതാനത്തെ പ്രകടനത്തിലാണ് തെളിയിക്കേണ്ടതെന്ന്  ഡോ. ജി.കിഷോര്‍ പറഞ്ഞു. നമ്മുടെ പ്രകടനം എങ്ങനെ നടപ്പിലാക്കുന്നു, എങ്ങനെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നു എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. 

മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റൻ പി. ഗോപിനാഥ്, ഹരേന്ദര്‍ സിംഗ് (ഹോക്കി), റംബീര്‍ സിംഗ് ഖോക്കര്‍ (കബഡി), എം.എസ്. ത്യാഗി (ഖോ-ഖോ), ഡോ. പ്രളയ് മജുംദാര്‍ (എക്‌സര്‍സൈസ് ഫിസിയോളജി), ഡോ. എം.എച്ച്. കുമാര (വോളിബോള്‍), കല്‍വ രാജേശ്വര് റാവു (ബാസ്‌ക്കറ്റ്‌ബോള്‍), ഡോ. പ്രദീപ് ദത്ത (ഐ/സി അക്കാദമിക്‌സ് അസോസിയേറ്റ് പ്രൊഫസര്‍, എസ്എഐ എല്‍എന്‍സിപിഇ), ഡോ. സദാനന്ദന്‍ വോളിബോള്‍), ഡോ. സോണി ജോണ്‍ (മത്സരങ്ങള്‍ക്കുള്ള മാനസിക തയ്യാറെടുപ്പുകളെക്കുറിച്ചുള്ള സെഷന്‍), അക്ഷയ് (സ്‌ട്രെങ്ന്ത് & കണ്ടീഷനിംഗും) എന്നിവര്‍ ചങ്ങില്‍ പങ്കെടുത്തു. 

രണ്ടു ഘട്ടമായി വിവിധ സെഷനുകളായി നടത്തുന്ന പരിശീലന പരിപാടിയുടെ ആദ്യ ഘട്ടം വെള്ളിയാഴ്ച് അവസാനിക്കും. രണ്ടാം ഘട്ടം അടുത്ത തിങ്കളാഴ്ച ആരംഭിക്കും, അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന രണ്ടാം ഘട്ടം അടുത്ത വെള്ളിയാഴ്ച സമ്മേളനത്തോടെ സമാപിക്കും.

ENGLISH SUMMARY:

"Coaching Can Create Wonders Only if Updated with Changing Times": Director P. Vishnuraj Director of the Department of Sports and Youth Affairs, P. Vishnuraj, emphasized that only coaches who keep themselves updated with the evolving times can create wonders in the field of coaching. He was inaugurating the 'Coaches Empowerment Program 2025', jointly organized by the Department of Sports and Youth Affairs and the Sports Council.