വേതന വര്‍ധന ആവശ്യപ്പെട്ടുള്ള ആശാ വര്‍ക്കര്‍മാരുടെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് ധനമന്ത്രി. സ്ത്രീകളെ കുത്തിയിളക്കി വിട്ടിരിക്കുകയാണെന്നും കെ.എന്‍.ബാലഗോപാല്‍. മന്ത്രി സ്ത്രീകളെ അപമാനിച്ചെന്നും മാപ്പ് പറയണമെന്നും ആശവര്‍ക്കാര്‍ ആവശ്യപ്പെട്ടു.
മലയും കാടും കയറി നാട്ടുകാരുടെ ക്ഷേമം അന്വേഷിക്കുന്ന ആശ വര്‍ക്കാര്‍ കിട്ടുന്ന കൂലി മാസം വെറും ഏഴായിരം. അതാണങ്കില്‍ മൂന്ന് മാസമായി കൊടുത്തിട്ടുമില്ല. ഈ അവസ്ഥയ്ക്ക് മാറ്റം തേടിയാണ് അവര്‍ ഏഴ് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം കിടക്കുന്നത്.
ഇന്നലെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച ധനവകുപ്പിന്‍റെ ഉടക്ക് കാരണം പരാജയപ്പെട്ടു. പ്രശ്നത്തിന് കാരണം കേരളമല്ല, കേന്ദ്രമാണെന്ന് വാദിച്ച മന്ത്രി ഒടുവില്‍ സമരത്തെ തള്ളിയും വിലകുറച്ചും പ്രതികരിച്ചു.
മന്ത്രിയുടെ വാക്ക് കടുത്ത നിരാശ സൃഷ്ടിച്ചെങ്കിലും തൊഴിലാളികള്‍ പിന്നോട്ടില്ല. മന്ത്രിക്കെതിരെ കടുത്ത വിമര്‍ശനം. തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാന്‍ ഇടപെടേണ്ട മന്ത്രി വീണാ ജോര്‍ജ് ആശ വര്‍ക്കര്‍മാരോട് അനുകൂല സമീപനമെന്ന് പറയുന്നുണ്ടെങ്കിലും സാങ്കേതികത്തം പറഞ്ഞ് കയ്യൊഴിയുകയാണ്. സര്‍ക്കാര്‍ പ്രതികരണം പ്രതികൂലമെങ്കിലും സമരം കടുപ്പിക്കാനാണ് തീരുമാനം.