honey-rose-3

പരാതി കൊടുത്ത ശേഷവും സൈബറിടത്തിലെ അശ്ലീല പരാമർശങ്ങൾക്ക് കുറവ് വന്നിട്ടില്ലെന്ന് നടി ഹണി റോസ് നേരേചൊവ്വേയിൽ. ഇത് തടയാൻ ശക്തമായ നിയമനിർമാണം ആവശ്യമാണ്. വൃത്തികേടുകൾ എഴുതിക്കൂട്ടുന്നവർക്ക് കടുത്ത ശിക്ഷ തന്നെ നൽകണം. താനുൾപ്പെടുന്നവരുടെ നിശബ്ദതയാണ് തലയിൽ കയറി നിരങ്ങാൻ പലരെയും പ്രേരിപ്പിക്കുന്നതെന്നും ഹണി റോസ് പറഞ്ഞു

 

തന്റെ പരാതിക്ക് ശേഷം നടന്ന ചർച്ചകൾ വിഷയം വഴിതിരിച്ചുവിട്ടെന്ന് ഹണി റോസ്. ലൈംഗിക അധിക്ഷേപത്തിനെതിരായ പരാതി ചിലർ മനപ്പൂർവ്വം തന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള ചർച്ചയാക്കി മാറ്റി. ജീവിതത്തിൽ നേരിടേണ്ടിവന്ന ഏറ്റവും വലിയ കുറ്റകൃത്യത്തിനെതിരെയാണ് സംസാരിച്ചത്. എന്നാൽ തൻ്റെ വസ്ത്രം മോശമായതു കൊണ്ടാണ് ഇങ്ങനെ അനുഭവിക്കേണ്ടി വന്നതെന്ന നിലയിലാണ് ചർച്ചകളുണ്ടായതെന്നും ഹണി റോസ് നേരേ ചൊവ്വേയിൽ പറഞ്ഞു.

 

ഹണി റോസുമായുള്ള അഭിമുഖം ഇന്ന് രാത്രി 9.30ന് മനോരമ ന്യൂസില്‍ കാണാം.

ENGLISH SUMMARY:

Actress Honey Rose stated on Nerechovve that obscene cyber remarks against her persist despite filing a complaint. She called for stricter laws and severe punishment for offenders, emphasizing that victims' silence encourages such behavior. She also criticized how discussions following her complaint were deliberately diverted to her attire instead of addressing the core issue of sexual harassment. "I spoke out against the worst crime I have ever faced, yet the focus shifted to blaming my clothing," she said