മദ്യനിർമാണശാല അനുമതി വിഷയത്തിൽ പാലക്കാട് എലപ്പുള്ളി പഞ്ചായത്തിനെതിരെ സി.പി.എം നൽകിയ അവിശ്വാസ നോട്ടിസ് ചർച്ചയ്ക്കെടുക്കാതെ തള്ളി. കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ വിട്ടു നിന്നതിനാൽ ചർച്ചയ്ക്ക് വേണ്ട മതിയായ അംഗബലമുണ്ടായിരുന്നില്ല. സി.പി.എമ്മിൻ്റെ രാഷ്ട്രീയ നീക്കം പാളിയെന്ന് കോൺഗ്രസും, ബി.ജെ.പിയുമായി കോൺഗ്രസ് ഒത്തു കളിക്കുന്നതിൻ്റെ തെളിവ് ഒരിക്കൽക്കൂടി വ്യക്തമായതായി സി.പി.എമ്മും ആരോപിച്ചു.
ഉച്ചകഴിഞ്ഞ് വൈസ് പ്രസിഡൻ്റിനെതിരായ അവിശ്വാസ പ്രമേയ നോട്ടിസ് പരിഗണിക്കും.