വയനാട്ടിൽ കാട്ടാനക്കലിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞിരിക്കുകയാണ്. മേപ്പാടി അട്ടമല ഏറാട്ടുകുണ്ട് ഊരിലെ ബാലനാണ് ഇന്നലെ രാത്രിയോടെ കൊല്ലപ്പെട്ടത്. ബന്ധുവീട്ടിൽ പോയി മടങ്ങവേയായിരുന്നു ആക്രമണം. നൂൽപ്പുഴയിൽ കാട്ടാനാ ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ സംസ്കാരം കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് മറ്റൊരു ആക്രമണം. സംസ്ഥാനത്തുടനീളം ഇത്തരത്തില്‍ വന്യജീവി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും നടുപടിയെടുക്കാതെ സര്‍ക്കാര്‍. ഭീതിയോടെ ഓരോ ദിവസവും കടന്നുനീക്കുന്ന ഇവര്‍ക്കും ചില കാര്യങ്ങള്‍ പറയാനുണ്ട്.