jolly-audio

തൊഴിലിടത്ത് മാനസീക പീഡനം നേരിടേണ്ടി വന്നു എന്നുറപ്പിച്ച് കൊച്ചി കയർ ബോർഡ് ഓഫിസിലെ ജീവനക്കാരി ജോളി മധുവിന്‍റെ ശബ്ദസന്ദേശവും കത്തും. അഴിമതി നടത്തിയവർക്കെതിരെ ശബ്ദമുയർത്തിയതാണ് തനിക്കെതിരായ പ്രതികാരനടപടിക്ക് കാരണം. യർമാൻ വിപുൽ ഗോയലും മുൻ സെക്രട്ടറി ജിതേന്ദ്ര ശുക്ലയും ചേർന്നാണ് തനിക്കെതിരെ നീങ്ങുന്നതെന്നും ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്.

Read Also: 'ജീവനും ആരോഗ്യത്തിനും ഭീഷണി, എനിക്ക് പേടിയാണ്'; നൊമ്പരമായി ജോളി

കത്തുപുറത്തുവന്നതിന് പിന്നാലെയാണ് ഈ ശബ്ദസന്ദേശം ജോളിയുടെ കുടുബം പുറത്തുവിട്ടത്. ഇംഗ്ലീഷിൽ എഴുതിയ, പൂർത്തിയാകാത്ത കത്തിൽ, പേടിയാണെന്നും ചെയർമാനോട് സംസാരിക്കാൻ ധൈര്യമില്ലെന്നും ജോളി വ്യക്തമാക്കിയിരുന്നു. ഈ കത്ത് എഴുതികൊണ്ടിരിക്കുമ്പോഴാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ജോളി ബോധരഹിതയാകുന്നത്. കുടുംബത്തിന്‍റെ ആരോപണം ഗൗരവകരമെന്ന് കയർ ബോർഡ് മുൻ ചെയർമാൻ കുപ്പുരാമു ദൊരൈ പാണ്ഡ്യ പറഞ്ഞു.

 

അഴിമതിയ്ക്ക് കൂട്ടുനിൽക്കാത്തതിനാൽ, പക്ഷാഘാതം വന്ന തൻ്റെ അച്ഛനെ ഉന്നത ഉദ്യോഗസ്ഥർ വേട്ടയാടിയെന്ന് കയർ ബോർഡ് ജീവനക്കാരൻ സി.പി സുനിൽകുമാറിൻ്റെ മകൻ സിദ്ധാർഥ് പറഞ്ഞു.പ്രധാനമന്ത്രിയുടെ ഓഫീസിനും ബോർഡിലെ അഴിമതിയാരോപിച്ച് നിരവധി പരാതികൾ പലരും അയച്ചിട്ടുണ്ട്.

ENGLISH SUMMARY:

I'm scared.. my case is a clear workplace harassment,' reads Coir Board employee Jolly's letter