അവധിക്ക് നാട്ടിലെത്തിയ സൈനികന്‍ വാഹനനാപകടത്തില്‍ മരിച്ചു. കോഴിക്കോട് പുളിയഞ്ചേരി സ്വദേശി ആദർശാണ് മരിച്ചത്. കൊയിലാണ്ടിയിലാണ് സൈനികന്‍റെ മരണത്തിനിടയാക്കിയ ദാരുണ സംഭവമുണ്ടായത്. ബൈക്കിൽ നിന്നും തെറിച്ചു വീണ സൈനികനു മുകളിലൂടെ ലോറി കയറുകയായിരുന്നു.
നാട്ടില്‍ അവധിക്കെത്തിയ ആദർശ് സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ആദർശും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്കിന് പിന്നിൽ ലോറി ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിലുണ്ടായിരുന്നവര്‍ റോഡിലേക്ക് തെറിച്ചു വീണു.
ബൈക്കിൽ നിന്നും വീണ ആദർശിന്‍റെ ദേഹത്തുകൂടി മറ്റൊരു ലോറി കയറിയിറങ്ങി. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കൾക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.