bus

TOPICS COVERED

കോഴിക്കോട് നഗരത്തില്‍ യാത്രകാരുടെ ജീവന് ഭീഷണിയായി സ്വകാര്യബസുകളുടെ മത്സരയോട്ടം. സമയക്രമം പാലിക്കാനായി സ്വകാര്യ ബസ് മറ്റു രണ്ടുബസുകളില്‍ മനപൂര്‍വം ഇടിപ്പിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ഇന്നലെ രാവിലെ പത്തരയോടെ മാനാഞ്ചിറയിലാണ് സംഭവം. 

യാത്രകാരുടെ ജീവന് പുല്ലുവിലനല്‍കിയായിരുന്നു സ്വകാര്യബസുകളുടെ മത്സരയോട്ടം. മെഡിക്കല്‍ കോളജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കീര്‍ത്തനം, ചന്ദ്രാസ് എന്ന ബസുകളിലാണ് ഗ്രീന്‍സ്  ബസ് ഇടിച്ചുകയറ്റിയത്. സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണം

എന്നാല്‍ ബസിന്‍റെ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഗ്രീന്‍സ് ബസ് ഇടിച്ചുകയറ്റിയതിന്‍റെ കാരണമെന്ന കീര്‍ത്തനം ബസുടമ ആരോപിച്ചു. സംഭവസമയത്ത് ട്രാഫിക് പൊലീസ് സ്ഥലത്തുണ്ടായിട്ടും നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്.  ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസും മോട്ടോര്‍ വാഹനവകുപ്പും അന്വേഷണം തുടങ്ങി.

ENGLISH SUMMARY:

Kozhikode bus accident raises concerns about road safety. A private bus intentionally collided with two other buses in Mananchira due to a dispute, sparking an investigation and highlighting the need for stricter traffic regulations.