പട്ടാമ്പി നേര്‍ച്ചയ്ക്കിടെ ആന വിരണ്ടോടിയത് ആശങ്കയ്ക്കിടയാക്കി. നഗരപ്രദക്ഷിണ ഘോഷയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പേരൂര്‍ ശിവന്‍ എന്ന ആന വിരണ്ടോടിയത്. ആളുകള്‍ ചിതറി ഓടി നിലത്ത് വീണതിനെത്തുടര്‍ന്ന് നാലുപേര്‍ക്ക് നിസാര പരുക്കേറ്റു. ഓടിരക്ഷപ്പെടുന്നതിനിടെ പട്ടാമ്പി സ്കൂളിന്‍റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചയാളുടെ കാലിനും പരുക്കേറ്റിട്ടുണ്ട്.
പാപ്പാന്മാരും എലിഫന്‍റ് സ്ക്വാഡും ചേര്‍ന്ന് വളരെ വേഗത്തില്‍ വിരണ്ടോടിയ ആനയെ തളച്ചു. പട്ടാമ്പി പൊലീസിന്‍റെയും നേര്‍ച്ചക്കമ്മിറ്റി ഭാരവാഹികളുടെയും നേതൃത്വത്തില്‍ വേഗത്തില്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കുകയായിരുന്നു.