വയനാട് തലപ്പുഴ കമ്പി പാലത്ത് ജനവാസ മേഖലയിൽ കടുവാ സാന്നിധ്യം. തേയില തോട്ടങ്ങളോട് ചേർന്ന് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. കടുവസാന്നിധ്യം ഉണ്ടായിട്ടും വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം. ഒരാഴ്ച മുമ്പ് കമ്പിപ്പാലത്തെ ജനവാസ മേഖലയിൽ പ്രദേശവാസികൾ കടുവയെ കണ്ടിരുന്നു. നിറയെ വീടുകളും തേയില തോട്ടങ്ങളും നിറഞ്ഞ ഇടമാണ് കമ്പിപാലം.