udf-yathra

പ്രതിപക്ഷ നേതാവിന്‍റെ മലയോര സമരയാത്ര സമാപിച്ചതോടെ തീരദേശയാത്രയ്ക്ക് ഒരുങ്ങി യു.ഡി.എഫ്. അടുത്തമുന്നണി യോഗം യാത്രയുടെ തീയതിയും മുദ്രാവാക്യവും ചർച്ച ചെയ്യും. 

 

വിഷയാധിഷ്ഠിതമായുള്ള സമരങ്ങളും യാത്രകളും നടത്തണമെന്ന തീരുമാനത്തിലാണ് മലയോര സമരയാത്ര പിറന്നത്. 40 നിയമസഭാ മണ്ഡലങ്ങളെ ബാധിക്കുന്ന വന്യജീവി ആക്രമണവും മലയോര ജനതയുടെ പ്രശ്നങ്ങളും മാത്രം ഉയർത്തിയുള്ള യാത്ര ഗുണം ചെയ്തുവെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. മലയിറങ്ങിയ പ്രതിപക്ഷ നേതാവിന്റെ അടുത്ത യാത്ര തീരദേശത്തിലൂടെയാണ്. 

റംസാൻ നോമ്പിന് ശേഷമായിരിക്കും തീരദേശയാത്ര തുടങ്ങുക. യാത്രയ്ക്ക് അന്തിമരൂപം നൽകാനുള്ള യുഡിഎഫ് യോഗം ഉടൻ ചേരും.  തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ പ്രാദേശിക തലങ്ങളില്‍ ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സമരപരിപാടികള്‍ക്ക് രൂപം നല്‍കാനും പദ്ധതിയുണ്ട്.