സാധാരണ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന സ്ഥാനാർഥികളുടെ അവസ്ഥ എന്തായിരിക്കും. എത്ര സ്ട്രോങ്ങായ ആളാണെങ്കിലും ഏതാനും ദിവസത്തേക്കെങ്കിലും അവർക്കൊരു വിഷമമുണ്ടാകും. എന്നാൽ അതിൽ നിന്നെല്ലാം വേറിട്ടൊരു വൈറൽ കാഴ്ച്ചയാണ് പാലക്കാട് മണ്ണാർക്കാട് നഗരസഭയിൽ നിന്ന് പുറത്തുവന്നത്. ഈ കാഴ്ച്ച സിപിഎമ്മിന് തെല്ല് വിഷമമുണ്ടാക്കുന്ന സംഭവവുമാണ്.
മണ്ണാര്‍ക്കാട് നഗരസഭ 24ാം വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ഥി അഞ്ജു സന്ദീപ് ബിജെപി വിജയാഘോഷത്തിലെത്തിയതാണ് സമൂഹമാധ്യമങ്ങളിലാകെ ചിരി പടർത്തുന്നത്. തോല്‍വി അറിഞ്ഞയുടന്‍ സിപിഎം സ്ഥാനാര്‍ഥി അഞ്ജു വെച്ചുപിടിച്ചത് ബിജെപി പ്രകടനത്തിലേക്കാണ്.
കാരാക്കുറിശ്ശി പഞ്ചായത്തിലായിരുന്നു വിജയാഘോഷം.ജയിച്ച ആറാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥിക്കൊപ്പം തകർപ്പൻ നൃത്തമാണ് അവർ ചെയ്തത്. തോൽവിക്ക് പിന്നാലെ ബിജെപി വിജയാഘോഷത്തിലെത്തിയ അഞ്ജു കിടിലൻ നൃത്തച്ചുവട് വെയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സൈബറിടത്തെല്ലാം വൈറൽ കാഴ്ച്ചയാണ് ഈ നൃത്തം.