കെഎസ്ആർടിസിയിൽ കോൺഗ്രസ് അനുകൂല ടി.ഡി.എഫ് യൂണിയന്റെ പണിമുടക്ക് ആരംഭിച്ചു. 24 മണിക്കൂർ സൂചനാ സമരം സർവീസുകളെ ബാധിക്കും. എല്ലാ മാസവും അഞ്ചിന് മുൻപ് ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന വാഗ്ദാനം നടപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. സമരം നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച് ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും പിന്മാറില്ലെന്ന നിലപാടിലാണ് യൂണിയൻ. സ്ഥാപനത്തെ നശിപ്പിക്കാനുള്ള തീരുമാനമാണെന്നും ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കരുതെന്നും ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു.
ENGLISH SUMMARY:
The Congress-affiliated TDF union has launched a strike in KSRTC. The 24-hour warning strike is expected to affect services. The primary demand is the implementation of the promise to pay employees' salaries before the 5th of every month. Although a dies-non order has been issued to counter the strike, the union remains firm in its decision. Meanwhile, Transport Minister K.B. Ganesh Kumar stated that the strike is an attempt to destroy the corporation and urged employees not to participate.