CSR ഫണ്ടിന്റെ മറവിൽ കേരളത്തിലാകെ 500 കോടിയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. കേരളത്തിന്റെ വിവിധയിടങ്ങളിൽ നിന്നും NGO കൾ വഴിയാണ് പണം തട്ടിയത്. എറണാകുളം പറവൂരിൽ മാത്രം ആയിരത്തോളം പേരാണ് തട്ടിപ്പിന് ഇരകളായത്.
CSR ഫണ്ട് ഉപയോഗിച്ച് വനിതകൾക്ക് പകുതി വിലക്ക് ഇരു ചക്ര വാഹനങ്ങളും, തയ്യൽ മിഷനും, ലാപ്ടോപ്പും നൽകാമെന്ന പേരിലാണ് തട്ടിപ്പ്. കേരളത്തിൽ അങ്ങോളം ഇങ്ങോളം 500 കോടിയോളം രൂപ ഇങ്ങനെ തട്ടിപ്പ് നടത്തിയതായി ആണ് കണ്ടെത്തൽ. എറണാകുളം വടക്കൻ പറവൂരിൽ മാത്രം ആയിരത്തിൽ അധികം പേർ തട്ടിപ്പിന് ഇരകളായി. ഓരോരുത്തരിൽ നിന്നും നാല്പതിനായിരം മുതൽ അറുപതിനായിരം രൂപ വരെ തട്ടിയെടുത്തു.
ഓരോ സ്ഥലങ്ങളിലും NGO ആരംഭിചാണ് പണം വാങ്ങുന്നത്. മുവാറ്റുപുഴയിൽ ലഭിച്ച പരാതിയിൽ ഇടുക്കി സ്വദേശി അനന്തു കൃഷ്ണനെ പൊലീസ് പിടികൂടിയിരുന്നു. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും അന്വഷിക്കുന്നുണ്ട്. പ്രാഥമിക അന്വഷണത്തിന് ശേഷം കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാനാണ് പൊലീസ് തീരുമാനം. മൂവാറ്റുപുഴയിലെ പരാതികളിൽ മാത്രം ഒൻപത് കോടിയുടെ തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്.