ബോഡി ബിൽഡിങ്ങ് താരങ്ങൾക്ക് പൊലീസിൽ പിൻവാതിൽ നിയമനം നൽകാനുള്ള മന്ത്രിസഭാ തീരുമാനം ഡി ജി പിയുടെ ശുപാർശയും വിയോജിപ്പും അവഗണിച്ചു കൊണ്ട്. അർജുന അവാർഡ് ജേതാവും ലോങ്ജംപ് താരവുമായ ഒളിംപ്യൻ എം. ശ്രീശങ്കറിന് നിയമനം നൽകണമെന്നായിരുന്നു പൊലീസിന്‍റെ ശുപാർശ.
2022 ലെ ടോക്യോ ഒളിംപിക്സിൽ രാജ്യത്തെ പ്രതിനിധീകരിക്കുകയും കോമൺവെൽത്ത് ഗെയിംസ് , ഏഷ്യൻ ഗെയിംസ്, ലോക അത് ലറ്റിക് ചാംപ്യൻ ഷിപ്പ് എന്നിവയിൽ മെഡൽ നേടുകയും ചെയ്ത താരമാണ് പാലക്കാടുകാരൻ ശ്രീശങ്കർ. Also Read: ബോഡി ബില്‍ഡിങ് താരങ്ങള്‍ക്ക് മന്ത്രിസഭ വക ‘പിന്‍വാതില്‍’ നിയമനം...
ആംഡ് ബറ്റാലിയനിൽ ജോലി നൽകാനായിരുന്നു ഡി ജി പിയുടെ ശുപാർശ. എന്നാൽ നിയമം അനുവദിക്കുന്നില്ലന്ന് കാണിച്ച് ആഭ്യന്തര വകുപ്പ് തള്ളി. എന്നാൽ അതിന് പിന്നാലെയാണ് ബോഡി ബിൽഡിങ് താരങ്ങളായ ചിത്തരേഷ് നടേശൻ , ഷിനു ചൊവ്വ എന്നിവരെ ആംഡ് ബറ്റാലിയിനിൽ ഇൻസ്പെക്ടറാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നീക്കം തുടങ്ങിയത്. നടപടി നിയമവിരുദ്ധമെന്ന് ആദ്യം ഡി ജി പി അറിയിച്ചെങ്കിലും അതിന് പുല്ലുവില നൽകിയാണ് ഇഷ്ടക്കാരെ ഗസറ്റഡ് റാങ്കിൽ നിയമിക്കുന്നത്.