തല്‍ക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോളര്‍മാരില്‍ ഒരാളായ ഐ.എം.വിജയന്‍. ആരുടെയും സ്നേഹം നഷ്ടപ്പെടുത്താനില്ലെന്നും തന്‍റെ രീതി രാഷ്ട്രീയത്തിന് ചേരില്ലെന്നും വിജയന്‍ മനോരമന്യൂസിന്‍റെ ന്യൂസ്മേക്കര്‍ പ്രഖ്യാപന പരിപാടിയില്‍ പറഞ്ഞു. എന്നാല്‍ എംപി സ്ഥാനം കിട്ടിയാല്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. താനൊരു ഫ്രീ ബേര്‍ഡാണെന്നും വിജയന്‍ കൂട്ടിച്ചേര്‍ത്തു. പത്മശ്രീ പുരസ്കാരം നല്‍കി രാജ്യം ഐ.എം. വിജയനെ ആദരിച്ചിരുന്നു. നിലവില്‍ എംഎസ്പിയില്‍ അസിസ്റ്റന്‍റ് കമാന്‍ഡാന്‍റ് ആണ് വിജയന്‍.