കശുവണ്ടി വികസന കോർപറേഷന്‍ മുൻ ചെയർമാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റുമായ ആർ.ചന്ദ്രശേഖരന്‍, കോർപറേഷൻ മുൻ എംഡി കെ.എ.രതീഷ് എന്നിവര്‍ പ്രതികളായ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ വിചാരണ വൈകിപ്പിക്കുന്നുവെന്ന് ആരോപണം. ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുളളവരെ ഇടതുസര്‍ക്കാര്‍ പ്രോസിക്യൂട്ട് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാന്‍ ഒരുവിഭാഗം ഐഎന്‍ടിയുസി നേതാക്കള്‍ തീരുമാനിച്ചു. എന്തുകൊണ്ടാണ് സര്‍ക്കാരിനെതിരെ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ സമരം ഇല്ലാത്തതെന്നും അവർ ചോദിക്കുന്നു.
അതേസമയം ചന്ദ്രശേഖരനെതിരെയുളളത് വ്യക്തിഹത്യയാണെന്നും സിബിഐ അന്വേഷിച്ചിട്ടും നയാപൈസയുടെ അഴിമതി കണ്ടെത്തിയിട്ടില്ലെന്നും ധര്ണയില്‍ പങ്കെടുക്കുന്ന ഐന്‍ടിയുസിക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ചന്ദ്രശേഖരനെ അനുകൂലിക്കുന്നവര്‍ പറയുന്നു.
പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതില്‍ സര്‍ക്കാര്‍ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് 2006 മുതല്‍ 2015 വരെയുളള ഇടപാടുകളാണ് സിബിഎ അഞ്ചുവര്‍ഷം അന്വേഷിച്ചതും കോടികളുടെ ക്രമക്കേട് കണ്ടെത്തിയതും.