TOPICS COVERED

തിങ്കളാഴ്ച മുതൽ റേഷൻ വ്യാപാരികൾ സമരമാരംഭിക്കാനിരിക്കെ  ഇപ്പോഴേ കാലിയായി റേഷൻ കടകൾ .ആട്ടയും ഗോതമ്പും പഞ്ചസാരയും ഉൾപ്പെടെ മിക്ക സാധനങ്ങളും സ്റ്റോക്കില്ല.  ഗതാഗത കരാറുകാരുടെ സമരമാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നത്. 

തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടുമെന്ന വാർത്ത കേട്ടതോടെ കടകളിൽ തിരക്ക് കൂടി .  പക്ഷേ അരി മാത്രമാണ് പലർക്കും കിട്ടിയത്. ഗതാഗത കരാറുകാരുടെ സമരം കാരണം ഈ മാസം സ്റ്റോക്ക് എത്തിയിട്ടില്ലെന്ന് വ്യാപാരികൾ.  സമരാഹ്വാനത്തോട് ജനങ്ങളുടെ അന്നം മുട്ടിക്കരുതെന്നാണ് സർക്കാർ പ്രതികരണം. ട്രേ‍ഡ് യൂണിയന്‍ പ്രവര്‍ത്തകരല്ലെന്ന് വ്യാപാരികള്‍ക്ക് ഒാര്‍മ വേണമെന്ന് ധനമന്ത്രി ട കൂട്ടുന്നത് ഉൾപ്പെടെ വ്യാപാരികളുടെ  ആവശ്യങ്ങൾ  സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് പരിഗണിക്കാം എന്നാണ് സർക്കാർ നിലപാട്. 

ENGLISH SUMMARY:

Ration Shop Traders Set to Begin Strike from Monday. Many Essential Items Like Rice, Wheat, and Sugar Already Out of Stock