വിരമിച്ച അംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പെൻഷനിൽ കുടിശ്ശിക വരുത്തി സർക്കാർ.പ്രായാധിക്യത്തിൽ വലയുന്ന പലർക്കും മൂന്നുമാസമായി പെൻഷൻ കിട്ടിയിട്ടില്ല. കഴിഞ്ഞ വർഷം വിരമിച്ചവർക്ക് ഇതുവരെ പെൻഷൻ നൽകി തുടങ്ങിയിട്ടുമില്ലെന്നാണ് പരാതി.
ഇത് അംഗനവാടി വർക്കറായിരുന്ന വൈക്കം ചെമ്മനത്തുകര സ്വദേശി പൊന്നമ്മ.. ശരീരത്തിന്‍റെ ഒരു ഭാഗം ഏഴ് വർഷം മുമ്പ് തളർന്നതാണ്. ഭിന്നശേഷിക്കാരനായ ഭർത്താവാണ് ഏക ആശ്രയം.. ജീവിതകാലം മുഴുവൻ ജോലിയെടുത്ത് ഇപ്പോൾ വിശ്രമിക്കുന്ന പൊന്നമ്മയ്ക്ക് 2500 രൂപ വീതമുള്ള മൂന്നുമാസത്തെ പെൻഷൻ കിട്ടിയിട്ടില്ല.
36 ഉം 42 ഉം വർഷമൊക്കെ ജോലി ചെയ്തവർക്കാണ് അവകാശപ്പെട്ട പെൻഷൻ തുകയ്ക്ക് വേണ്ടി വാർദ്ധക്യത്തിൽ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങേണ്ടത് .പലരും മക്കളുടെ സംരക്ഷണയിൽ കഴിയുമ്പോൾ ചിലർ ഭക്ഷണം വാങ്ങാൻ പോലും ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
വൈക്കം പ്രോജക്ടിന് കീഴിൽ മാത്രം 432 പ്രായാധിക ബുദ്ധിമുട്ടുള്ളവർക്ക് പെൻഷൻ തുക കിട്ടിയിട്ടില്ല... ആർഭാടങ്ങൾക്ക് വേണ്ടി ഉൾപ്പെടെ പണം മാറ്റിവയ്ക്കുന്ന സർക്കാർ ഈ സാധാരണക്കാരെ ഇനിയും കണ്ടില്ലെങ്കിൽ മറ്റൊന്നും പറയാനില്ല