സാമഹ്യ സുരക്ഷാ പെൻഷനുകൾ ആരംഭിച്ചതിന്റെയും, തുക വർധിപ്പിച്ചതിന്റെയും ക്രെഡിറ്റ് ആർക്കാണെന്ന മ‌ട്ടിൽ സമൂഹ മാധ്യമങ്ങളിലുൾപ്പ‌ടെ നിരവധി ചർച്ചകൾ ന‌ടക്കുന്നുണ്ട്. എന്നാൽ ഇത്തരം ചർച്ചകളിലൊന്നും ഇ‌ടംപി‌ടിക്കാത്ത ഒന്നാണ് രാജ കുടുംബാം​ഗങ്ങൾക്കുള്ള പെൻഷൻ.

സംസ്ഥാനത്തെ രാജകുടുംബങ്ങളിലെ 817 പേർക്കാണ് മാസംതോറും 3,000 രൂപ വീതം സർക്കാർ പെൻഷനായി നൽകുന്നത്. പൊതുഭരണ വകുപ്പ് കാക്കനാട് സ്വദേശി രാജു വാഴക്കാലയ്ക്ക് നൽകിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

മു​ൻ നാ​ട്ടു​രാ​ജാ​ക്ക​ന്മാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കുള്ള സ​ർ​ക്കാ​ർ പെ​ൻ​ഷ​നാണിത്. 1957 മുതൽ എ​ക്സ് റൂ​ളേ​ഴ്സ് ഫാ​മി​ലി ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ പെ​ൻ​ഷ​ൻ നൽകുന്നുണ്ട്. ആദ്യം ഇത് 7.80 രൂപയായിരുന്നു. തിരുവിതാംകൂർ - കൊച്ചി സംസ്ഥാനങ്ങളുടെ സംയോജനം ന‌ക്കുന്നതിന് മുമ്പേ സർക്കാരിലേക്ക് രാജകുടുംബങ്ങളിൽ നിന്ന് മുതൽക്കൂട്ടിയ സ്വത്തിന് പകരമായാണ് പെൻഷൻ നൽകിവരുന്നത്.

1949 ജൂലായ് മുതൽ ഇത് കൈപ്പറ്റിവന്ന കുടുംബങ്ങൾക്ക് 1957 മുതൽ എ​ക്സ് റൂ​ളേ​ഴ്സ് ഫാ​മി​ലി ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ പെ​ൻ​ഷ​ൻ എന്ന പേരിൽ ഇത് നൽകി വരുന്നുണ്ട്. ഈ പെൻഷൻ 3,000 രൂപയാക്കിയത് 2011ലാണ്. ഇതിൽ വാർഷിക മസ്റ്ററിംഗ് കൃത്യമായി നടത്താത്ത 74 പേരുടെ പെൻഷൻ നിറുത്തിവച്ചിട്ടുമുണ്ട്.

ENGLISH SUMMARY:

Kerala Royal Family Pension: 817 Beneficiaries Receive ₹3000 Monthly Support