മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്സനല്‍ സ്റ്റാഫില്‍ പാര്‍ട്ടിക്കാരെയും വേണ്ടപ്പെട്ടവരെയും തിരുകികയറ്റി ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ഉറപ്പാക്കി സര്‍ക്കാരിന്‍റെ വഴിവിട്ടനീക്കം. പെന്‍ഷന്‍ ലഭിക്കാനുള്ള ഏറ്റവും കുറഞ്ഞ സര്‍വീസായ മൂന്ന് വര്‍ഷം കഴിയുമ്പോള്‍ പഴ്സനല്‍ സ്റ്റാഫിനെ മാറ്റുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പിണറായി സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ച പഴ്സനല്‍ സ്റ്റാഫില്‍ പകുതിപേരും മൂന്ന് വര്‍ഷം മാത്രം ജോലി ചെയ്തവര്‍. നിങ്ങള്‍ പറയൂ... അന്യായ പെന്‍ഷന് ആര് മണികെട്ടും?