ഇഡി ചോദ്യംചെയ്ത അനിൽകുമാറിനെ കരിവന്നൂർ ബാങ്കിൽ വായ്പയെടുക്കാൻ താൻ സഹായിച്ചിട്ടില്ലെന്ന് മുൻ ഭരണസമിതി അംഗം ആന്റോ. അനിൽ കുമാറിനെ സഹായിച്ചത് മാനേജർ ബിജു കരീമും സെക്രട്ടറി സുനിൽ കുമാറുമാണ്. ഈട് നൽകാൻ മൂല്യമുള്ള വസ്തു ഉണ്ടെങ്കിൽ വായ്പ ലഭിക്കും എന്ന് മാത്രമാണ് താൻ പറഞ്ഞത്. 18 കോടി രൂപ ബാധ്യതയുണ്ടായിട്ടും അനിൽകുമാറിന്റെ സ്വത്ത് ജപ്തി ചെയ്യാത്തത് ദുരൂഹമാണ്. ഇ ഡി അന്വേഷണം നേർവഴിക്കു തന്നെയാണെന്നും തട്ടിപ്പിൽ ബിജു കരീമിനും ബാങ്കിലെ ജീവനക്കാർക്കും പങ്കുണ്ടെന്നും ആന്റോ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.