പത്തിന്റെ നിറവിലാണ് കേരള കാൻ. പത്ത് വർഷം ഒരുപാട് പേർക്ക് കരുതലും പ്രചോദനവുമായി ഈ പരിപാടി. ഇത്തവണത്തെ സന്ദേശം 'പ്രതീക്ഷ പത്തരമാറ്റ്' എന്നതാണ്. കേരള കാനിന്റെ മുഖമായി രമേശ് പിഷാരടിയും ശ്വേതാ മേനോനുമുണ്ട്. ഈ ദൗത്യത്തിന് പിന്തുണ നൽകുന്നത് തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളേജാണ്. 50 ലക്ഷം രൂപയുടെ ചികിത്സാ സഹായമാണ് ഇത്തവണയും നൽകുന്നത്.
2016 ലാണ് കേരള കാനിന് തുടക്കമായത്. ബോധവത്കരണം, കരുതൽ, പ്രതിരോധം, അതിജീവനം, ചികിത്സാ സഹായം അങ്ങനെ എല്ലാ മേഖലകളെയും സ്പർശിച്ചായിരുന്നു കേരള കാനിന്റെ യാത്ര. പ്രതീക്ഷയുടെ മുഖമായി ഒരുപാട് പേർ ഈ പരിപാടിയിൽ പങ്കുചേരും. അവരുടെ അനുഭവങ്ങൾ പങ്കുവെക്കും.