21 വര്‍ഷം മുന്‍പു ശരീരത്തെ പിടിച്ചുലച്ച കാന്‍സറില്‍ നിന്നു മികച്ച കര്‍ഷകയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ കര്‍ഷക തിലകം അവാര്‍ഡ് വാങ്ങിയ കഥയാണ് കൊല്ലം സ്വദേശി ബ്ലെസി ജോര്‍ജിനു പറയാനുള്ളത്. ഇപ്പോള്‍ നാല്‍പതിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരഭക കൂടിയാണ്  തേവലക്കര സ്വദേശി  ബ്ലെസി. നിറയെ  കായ്ച്ചു നില്‍ക്കുന്ന ഫല വര്‍ഷങ്ങള്‍ക്കിടയില്‍ ബ്ലെസി നില്‍ക്കുമ്പോള്‍ അതിനു പിന്നില്‍ കഠിനാധ്വാനത്തിന്‍റേയും ഇഛാശക്തിയുടേയും വലിയൊരു കഥയുണ്ട്. 2004 ലാണ് ബ്ലെസിക്ക് ആദ്യം കാന്‍സര്‍ വരുന്നത്. പിന്നെയും മൂന്നു തവണ വീണ്ടും വന്നു. തളരാതെ പൊരുതുകയായിരുന്നു ബ്ലെസി

രോഗത്തില്‍ തളരാതെ കൃഷിയിലേക്ക് വീണ്ടുമിറങ്ങുകയായിരുന്നു. പത്തരമാറ്റിന്‍റെ വിജയവും കൊയ്തു തന്‍റെ ജീവിതമാണ് രോഗം വന്നവര്‍ക്കു മുന്നില്‍ വെയ്ക്കുന്ന ഉപദേശം

ENGLISH SUMMARY:

Blesy George, a Kerala farmer, has achieved the prestigious Karshaka Thilakam award from the state government after overcoming cancer 21 years ago. She is now an entrepreneur providing employment to over 40 people, demonstrating incredible resilience and dedication in her farming journey.