Image: Facebook,Renu Sudhi

സ്തനാര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കുന്ന സോഷ്യല്‍മീഡിയ താരം രേണു സുധിയുടെ പുതിയ വിഡിയോ ചര്‍ച്ചയാകുന്നു. ‘സുധിച്ചേട്ടനിലേക്ക് അകലം കുറയുന്നു’എന്ന ക്യാപ്ഷനോടെ പങ്കുവച്ച വിഡിയോക്ക് താഴെ ഇത്തരം ചിന്തകള്‍ ഉപേക്ഷിക്കാനും സോഷ്യല്‍മീഡിയയില്‍ നിന്നും മാറി നില്‍ക്കാനും ചിലര്‍ ആവശ്യപ്പെടുന്നു. ഭര്‍ത്താവ് സുധിയുടെ ചിത്രത്തിനു മുന്‍പിലിരുന്നെടുത്ത വിഡിയോ ആണ് രേണു സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.

വിഡിയോക്ക് താഴെ രേണുവിന്റെ അസുഖം എത്രയും വേഗം ഭേദമാവട്ടേയെന്ന് ആശംസിച്ചും അതേസമയം കടുത്ത വിമര്‍ശനം ഉന്നയിച്ചും കമന്റുകള്‍ നിറയുന്നുണ്ട്. കിച്ചുവിന്റെ വിഷയവുമായി ബന്ധപ്പെടുത്തിയും നിരവധി കമന്റുകളുണ്ട്. ഡോക്ടര്‍മാര്‍ നിര്‍േദശിച്ചിട്ടുപോലും ആ ഫോണില്‍ നിന്നും അകലം പാലിക്കാനാവുന്നില്ലേയെന്നുള്‍പ്പെടെ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇപ്പോൾ രേണുവിന് വേണ്ടത് ആത്മവിശ്വാസവും വിശ്രമവുമാണെന്നും മറ്റൊന്നും ചിന്തിച്ച് ടെൻഷൻ വേണ്ടെന്നും ചിലര്‍ ആശ്വസിപ്പിക്കുന്നുണ്ട്. അതേസമയം സെന്റിമെന്‍റ്സ് ഇറക്കാതെ നന്നായി മരുന്നൊക്കെ കഴിച്ചിരിക്കാനും ചിലര്‍ ആവശ്യപ്പെടുന്നു. 

തനിക്കെതിരായ സൈബര്‍ പരിഹാസങ്ങള്‍ക്ക് നേരത്തേ രേണു വികാരനിര്‍ഭരമായ മറുപടി നല്‍കിയിരുന്നു. തനിക്ക് കാൻസർ ബാധിച്ചിട്ടില്ലെന്നും സഹതാപവും ലൈക്കുകളും നേടിയെടുക്കാനുള്ള വെറും 'അഭിനയം' മാത്രമാണിതെന്നും പറഞ്ഞ് വേദനിപ്പിച്ചവർക്ക് മുന്നിൽ കണ്ണീരോടെ, തലയിൽ നിന്നും മുടി കൊഴിയുന്ന ദൃശ്യങ്ങൾ ലൈവായി കാണിച്ചാണ് രേണു പ്രതികരിച്ചിരുന്നത്.  

Renu Sudhi's Emotional Video Amidst Breast Cancer Battle Goes Viral:

Renu Sudhi's latest video, shared with the caption 'Distance to Sudhichettan is reducing,' is sparking discussions online. The video, filmed with a picture of her husband, has drawn mixed reactions, with some urging her to avoid social media and focus on recovery while others offer encouragement.