• ഗുജറാത്തിലും രാജസ്ഥാനിലുമുണ്ടായ റോഡപകടത്തില്‍ 17 പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരെല്ലാം കുടുംബാംഗങ്ങള്‍

ഗുജറാത്തിലും രാജസ്ഥാനിലും വന്‍ റോഡപകടം. ഗുജറാത്തില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് ഏഴുപേരും രാജസ്ഥാനില്‍ തീര്‍ഥാടകരുടെ വാഹനം ലോറിയിലിടിച്ച് ഒമ്പതു പേരും മരിച്ചു. ഒരേ കുടുംബത്തില്‍പ്പെട്ട അംഗങ്ങള്‍ക്കാണ് രണ്ട് അപകടത്തിലും ജീവന്‍ നഷ്ടമായത്. 

Also Read: ആളുമാറി 'ഗാർഡ് ഓഫ് ഓണർ'; സുപ്രീംകോടതി ജഡ്ജിയെന്ന് കരുതി ഒവൈസിക്ക് സല്യൂട്ട് നൽകി യുപി പൊലീസ്

ഇന്നലെ രാത്രി ഒമ്പതരയോടെ കച്ച് ജില്ലയിലാണ് കാറും ട്രയിലര്‍ ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചത്. മരിച്ചവരില്‍ മൂന്നു കുട്ടികളും മൂന്നുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞും ഉള്‍പ്പെടുന്നു. ഭുജ് –ഖൗദ ഹൈവേയിലാണ് അപകടമുണ്ടായത്. ഉത്തരാഖണ്ഡില്‍ നിന്നും കച്ച് സന്ദര്‍ശിക്കാനെത്തിയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. വാഹനങ്ങള്‍ തമ്മില്‍ മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ രണ്ടായി പിളര്‍ന്ന് പൂര്‍ണമായും തകര്‍ന്നു. പ്രദേശവാസികളെത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. 

അപകടവിവരമറി‍ഞ്ഞ് നിരവധി ആംബുലന്‍സുകള്‍ അപകടസ്ഥലത്തെത്തിയതിനു പിന്നാലെ മൃതദേഹങ്ങള്‍ ഭുജിലെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. സൈനിക കുടുംബത്തില്‍പ്പെട്ടവരാണ് മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. സൗരവ് സിങ് ജസ്പാല്‍ സിങ് നേഗി, ഭാര്യ സവിത, മകള്‍ ശിവിക, റിങ്കി നിതിന്‍ ഗുന്‍സായി, മകള്‍ വാമിക, രാജേഷ് സിങ് റാവത്ത്, മകള്‍ രക്ഷിത എന്നിവരാണ് മരിച്ചത്. 

അതേസമയം രാജസ്ഥാനിലെ കോട്ടയിലാണ് തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് അപകടമുണ്ടായത്. ഒന്‍പതു മേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.  ധാര്‍ സ്വദേശികളായ കുടുംബാംഗങ്ങളാണ് മരിച്ചത്.  പുലര്‍ച്ചെ ഒരു മണിയോടെയാണ് ഉദയ്പൂര്‍ ദേശീയപാതയില്‍ അപകടം സംഭവിച്ചത്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് തകര്‍ന്ന വാഹനത്തില്‍ നിന്നും ആളുകളെ പുറത്തെടുത്തത്. കൈലാഷ്, സാൻവി, സജ്ജൻ, അനിത, ജാൻവി, ബാബുലാൽ, മാധവി, ഉഷാ ഭായ്, സുശീല എന്നിവരാണ് മരിച്ചത്. ഖാട്ടു ശ്യാം ക്ഷേത്രദര്‍ശനത്തിനു പോയി മടങ്ങുംവഴിയാണ് അപകടമുണ്ടായതെന്ന് അഡി. ജില്ലാ കലക്ടര്‍ രാജേഷ് ജോഷി അറിയിച്ചു. 

7 Die in Tragic Car-Truck Collision in Gujarat; 9 Killed as Pilgrims' Vehicle Crashes into a Lorry in Rajasthan:

Major road accidents have occurred in Gujarat and Rajasthan. Seven people died in a collision between a car and a truck in Gujarat, while nine people lost their lives when a vehicle carrying pilgrims collided with a lorry in Rajasthan. In both incidents, the victims were members of the same family