death-haryana-accident

പ്രതീകാത്മക ചിത്രം

TOPICS COVERED

  • തിരിച്ചറിയാനാകാത്ത നിലയില്‍ യുവാവിന്റെ മൃതദേഹം. പരിശോധനയില്‍ തലയിലും ദേഹത്തും ആഴമേറിയ മുറിവുകള്‍. പൊലീസിന്റെ സംശയത്തിലൂടെ തെളിഞ്ഞത് കൊലപാതകം

റോഡപകടത്തില്‍ മരിച്ചെന്നു കരുതിയ യുവാവിന്‍റെ  ഇന്‍ക്വസ്റ്റ് നടപടിക്കിടെ പൊലീസിനു തോന്നിയ സംശയം ചെന്നെത്തിയത് കൊലപാതകത്തില്‍. ഹരിയാനയിലാണ് സംഭവം. രാജസ്ഥാന്‍ സ്വദേശിയായ സതീഷ് സൈനിയെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇന്‍ഷൂറന്‍സ് തുകയ്ക്കു വേണ്ടി റോഡപകടമാക്കി മാറ്റാന്‍ ശ്രമിച്ചെന്നുമാണ് കേസ്. കൊലപാതകത്തില്‍ സതീഷിന്‍റെ  ഭാര്യ രേഖ സൈനിയും കാമുകന്‍ രാജേഷും സുഹൃത്ത് ശംഷേറും പ്രതികളെന്ന് പൊലീസ് കണ്ടെത്തി. 

Also Read: 'തിരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കുന്നെങ്കില്‍ ബഹിഷ്കരിച്ചുകൂടെ'; ചോദ്യം രാഹുല്‍ ഗാന്ധിയോട്

ബര്‍ദോദ് ഗ്രാമത്തിലാണ് ഒരാഴ്ച മുന്‍പ് സതീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു മൃതദേഹം. പരിശോധനക്കിടെ തലയ്ക്കേറ്റ പരുക്കുകളും ശരീരത്തില്‍ കണ്ട വിളവെടുപ്പ് അവശിഷ്ടങ്ങളും പൊലീസില്‍ സംശയം ബലപ്പെടുത്തി. തുടര്‍ന്ന് പൊലീസ് പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് രണ്ടുപേര്‍ ചേര്‍ന്ന് സതീഷിന്‍റെ  മൃതദേഹം ബൈക്കില്‍ കൊണ്ടുപോകുന്നതായി കണ്ടെത്തിയത്. 

പിന്നാലെ രാജേഷിനേയും സുഹൃത്ത് ശംഷേറിനേയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തതോടെ സംഭവങ്ങളുടെ ഗൂഢാലോചന തെളിഞ്ഞു. കൊലപാതകത്തില്‍ തനിക്ക് പങ്കുണ്ടെന്ന് രാജേഷ് പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സതീഷിന്‍റെ ഭാര്യ രേഖയുമായി രാജേഷിന് ബന്ധമുണ്ടായിരുന്നുവെന്ന കാര്യം ബോധ്യപ്പെടുന്നത്. ഇവരുടെ ഒന്നിച്ചുള്ള ജീവിതത്തിനു സതീഷ് തടസമായതോടെ കൊലപാതകം ആസൂത്രണം നടത്തുകയായിരുന്നു. ഇതിന്‍റെ ഭാഗമായി സതീഷിന്‍റെ പേരില്‍ രേഖ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളും എടുത്തിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. 

ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാന്‍ കൊലപാതകം റോഡപകടമാക്കാനുള്ള ശ്രമമായിരുന്നു പിന്നീട് നടത്തിയത്.  പ്രതികള്‍ രണ്ടുപേരും സതീഷിനെ ഹരിയാനയിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ സംഭവസ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തു. സതീഷുമായി രേഖ കുറച്ചുകാലമായി അകന്നാണ് കഴിഞ്ഞിരുന്നതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. 

Remains of harvested crops found on the body of a man initially thought to have died in a road accident:

A suspicion that arose among the police during the inquest of a man—initially believed to have died in a road accident—led to the discovery of a murder. The incident took place in Haryana. According to the case, Satish Saini, a native of Rajasthan, was murdered by his wife and her lover, who then attempted to stage the incident as a road accident in order to claim insurance money