ലൈംഗിക കുറ്റവാളിയും ശതകോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീന്‍റെ ആകസ്മിക മരണത്തില്‍ ദുരൂഹത നിറച്ച്  ഫോറന്‍സിക് സര്‍ജന്‍.. 2019 ആഗസ്റ്റ് 10 ന്യൂയോര്‍ക്കിലെ ജയില്‍ സെല്ലില്‍ എപ്സ്റ്റീന്‍ ശിക്ഷയിലിരിക്കെ തൂങ്ങിമരിക്കുകയായിരുന്നു. എന്നാല്‍ ഇതൊരു ആത്മഹത്യയല്ല മറിച്ച് കൊലപാതകമാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ അമേരിക്കന്‍ ഫോറന്‍സിക് വിദഗ്ധനായ ഡോ. മൈക്കള്‍ ഫ്രീമാന്‍.

എപ്സ്റ്റീന്‍റെ സഹോദരന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മൈക്കളിന് പഠനത്തിനായി നല്‍കിയിരുന്നു. റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ നിരീക്ഷിച്ചാണ് എപ്സ്റ്റീന്‍റേത് ഒരു സ്വാഭാവിക ആത്മഹത്യയല്ല മറിച്ച് ഒരു കൊലപാതകമാണെന്ന ആരോപണവുമായി ഡോ. മൈക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ലണ്ടന്‍ ലീഗല്‍ സൊസൈറ്റിയില്‍ സംസാരിക്കവേയാണ് തന്‍റെ നിരീക്ഷണങ്ങള്‍ ഡോക്ടര്‍ പുറത്തുവിട്ടത്.
‘പോണ്‍ ബിസിനസില്‍ പണമിറക്ക്, സ്ത്രീകള്‍ക്ക് ഇഷ്ടപ്പെടും’; കോടികള്‍ വാരാമെന്ന് എപ്സ്റ്റിന് ഓഫര്‍ നല്‍...

എപ്സ്റ്റീന്‍റെ മൃതദേഹത്തില്‍ കഴുത്തിന് താഴെ നഖം കൊണ്ട് ഒരു മുറിവുണ്ടായിരുന്നെന്നും തോള്‍ പേശിയില്‍ രക്തം കട്ടയാകാത്ത മുറിവുമുണ്ടായിരുന്നു എന്നാണ് ഡോക്ടര്‍ പറയുന്നത്. ഈ രേഖകളുടെയെല്ലാം അടിസ്ഥാനത്തില്‍ എപ്സ്റ്റീന് സ്വയം തൂങ്ങി മരിച്ചതല്ല മറിച്ച് കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് താന്‍ വിശ്വസിക്കുന്നതായി ഡോക്ടര്‍ മൈക്കള്‍ കൂട്ടിച്ചേര്‍ത്തു.  കഴുത്തിലെ മുറിവ് കഴുത്തില്‍ കയറിട്ട് മുകളിലേക്ക് വലിച്ചപ്പോള്‍ സംഭവിച്ചതാകാം. ഇത് തൂങ്ങിയുണ്ടായ പരുക്കല്ല. പിന്നീട് ഇതേ കയര്‍ ഉപയോഗിച്ച് തന്നെയാകാം മൃതശരീരം തൂക്കിയതെന്നും ഡോക്ടര്‍ അവകാശപ്പെടുന്നു. 

മൃതശരീരത്തിലെ പാടുകളും മരിച്ചപ്പോള്‍ കണ്ടെത്തിയ പൊസിഷനും നിര്‍ദേശിക്കുന്നത് മരണകാരണം ശരീരം തൂങ്ങിയ ശേഷമായിരുന്നില്ലെന്ന് ഡോക്ടര്‍ അടിവരയിടുന്നുണ്ട്. എപ്സ്റ്റീന്‍റെ മരണത്തിന് പിന്നാലെ ശരീരം നിരീക്ഷിച്ച ന്യൂയോര്‍ക്കിലെ ഡോക്ടര്‍ ഇതൊരു സ്വാഭാവിക തൂങ്ങിമരണമാകില്ലെന്ന് ആദ്യം നിരീക്ഷിച്ചതും മരണത്തിന്‍റെ രീതിയെക്കുറിച്ച് സംശയമുളവാക്കുന്നുണ്ട്. മരണത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് എപ്സ്റ്റീനെ കഴുത്തിലും ശരീരത്തിലും മുറിവുകളുമായി സെല്ലില്‍ ബോധരഹിതനായി കണ്ടെത്തിയിരുന്നു. ഇതും ഒരാക്രമണമായിരുന്നിരിക്കാം എന്ന് ഡോക്ടര്‍ ചൂണ്ടിക്കാണിക്കുന്നു. 

ENGLISH SUMMARY:

Jeffrey Epstein death mystery involves startling new claims by a prominent forensic expert suggesting homicide rather than suicide based on autopsy reports. The shocking revelation has reignited global interest surrounding the billionaire sex offender's controversial demise inside a New York prison cell.