കേരളത്തിലെ ആശാ സമരത്തിന് ഒരു വര്‍ഷം തികയവേ, സമാന ആവശ്യങ്ങളുമായി കർണാടകയിലും ആശമാർ സമരരംഗത്ത്. പ്രതിമാസ ഓണറേറിയം വർധിപ്പിക്കണമെന്നും സാമ്പത്തിക സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ബെംഗളൂരുവിൽ അനിശ്ചിതകാല രാപ്പകല്‍ സമരം.
കേരളത്തിന് പിന്നാലെ കർണാടകയിലും ആയിരക്കണക്കിന് ആശാ പ്രവർത്തകരാണ് തെരുവിലിറങ്ങി രാപ്പകല്‍ സമരം നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുള്ള ആശാപ്രവര്‍ത്തകരും ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ ചൊവാഴ്ച മുതല്‍ സമരത്തിലാണ്.
നിലവിൽ ലഭിക്കുന്ന 5,000 രൂപ ഓണറേറിയം 15,000 രൂപയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. 2025 ജനുവരിയിൽ 10,000 രൂപ ഓണറേറിയം നൽകുമെന്ന് സിദ്ധരാമയ്യ സർക്കാർ ഉറപ്പുനൽകിയെങ്കിലും നടപ്പാക്കിയില്ലെന്നാണ് തൊഴിലാളി സംഘടനയുടെ ആരോപണം. കേരളത്തിലെ ആശാമരുടെ സമരം ചൂണ്ടിക്കാട്ടിയാണ് ഇവിടെയും സമരം
മൊബൈൽ ഫോണും റീചാർജ് അലവൻസും, പ്രസവാവധി, കുടിശ്ശിക വിതരണം, വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിവയും സമരക്കാരുടെ ആവശ്യങ്ങളാണ്. ആരോഗ്യ മന്ത്രി യു.ടി.ഖാദര്‍ സമരവേദിയിലെത്തി ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പറഞ്ഞെങ്കില്ലും രേഖാമൂലം ഉറപ്പ് വേണമെന്നാണ് ആശാപ്രവര്‍ത്തകരുടെ നിലപാട്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ചയായേക്കും.