kashmir-terrorist
  • ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ആക്രമണം നടത്തുന്നതിന് മുൻപ് ഭീകരർ കൃത്യമായ ആസൂത്രണം നടത്തിയതിന് തെളിവുകള്‍പുറത്ത് .

ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ആക്രമണം നടത്തുന്നതിന് മുൻപ് ഭീകരർ  കൃത്യമായ ആസൂത്രണം നടത്തിയതിന് തെളിവുകള്‍പുറത്ത് . വിവിധ സ്ഥലങ്ങളില്‍  ഭീകരര്‍ നിരീക്ഷണം നിരീക്ഷണം നടത്തിയതിന്‍റെ  കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ലഷ്കർ കമാൻഡർ ലത്തീഫ് അഹമ്മദ് ഭട്ടിനായി സുരക്ഷാസേനയുടെ വ്യാപക തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ബുധനാഴ്ച അഖ്റാനിലെ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ആക്രമണം നടത്തുന്നതിന് മുൻപ് ലഷ്കർ കമാൻഡർ ലത്തീഫ് അഹമ്മദ് ഭട്ടും ടിആർഎഫ് ഭീകരൻ ഉമർ നിസാർ ദറും പ്രദേശങ്ങളിൽ നിരീക്ഷണം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. Also Read: യാത്രയാക്കാന്‍ വന്ദേഭാരതില്‍ കയറി; വാതിലടഞ്ഞു; കുടുംബത്തിന് 36,140 രൂപ പിഴ!


നവംബർ 10ന് മിർ ബസാർ, അഖ്റാൻ, ഹബ്ലിഷ്, കിലാം എന്നിവിടങ്ങളിൽ ഇരുവരും എത്തിയത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. തൊട്ടടുത്ത ദിവസമാണ് അഖ്റാനിലെ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഇരുവരും ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റിരുന്നു. ലത്തീഫ് അഹമ്മദ് ഭട്ടിന് അഞ്ചുമുതൽ ആറുമാസം വരെ ഉമർ അഭയം നൽകി. ആക്രമണത്തിന് പിന്നാലെയാണ് ഉമർ ടിആർഎഫിൽ ചേർന്നത്.

ഇന്നലെ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഉമർ നിസാർ ദർ കൊല്ലപ്പെട്ടു. സമീപത്തെ രണ്ട് സ്കൂളുകളിൽനിന്ന് കുട്ടികളെ ഒഴിപ്പിച്ച ശേഷമായിരുന്നു സേനയുടെ നടപടി. ലത്തീഫ് ഭട്ടിന് വെടിയേറ്റിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇയാളെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ തുടരുകയാണ്. അതേസമയം, കിഷ്ത്വാറിൽ രണ്ട് സ്പെഷൽ പൊലീസ് ഓഫീസർമാരെ കൊലപ്പെടുത്തിയ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

Fresh CCTV footage has emerged showing alleged Lashkar-e-Taiba commander Latief Ahmed Bhat and TRF operative Umar Nisar Dar conducting reconnaissance before attacking a CRPF checkpost in Kulgam, Jammu and Kashmir. The attack left three security personnel injured. Umar was later killed in an encounter, while security forces continue searching for Latief, who is suspected to have sustained bullet injuries. Investigations into the killing of two SPOs in Kishtwar are also ongoing.