• പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ യുവതിയെ റെയിൽവേ പൊലീസ് രാമനാഥപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാമേശ്വരം പാമ്പൻ റെയിൽവേ പാലത്തിൽ വച്ച് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടി ജീവനൊടുക്കാന്‍ യുവതിയുടെ ശ്രമം. ഗുരുതര പരുക്കേറ്റ യുവതിയെ രാമനാഥപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പാലക്കാട് നിന്ന് രാമേശ്വരത്തേക്ക് പോയ അമൃത എക്സ്പ്രസ് പാമ്പൻ പാലം കടക്കുന്നതിനിടെയാണ് സംഭവം. യുവതി പെട്ടെന്ന് ട്രെയിനിൽ നിന്ന് ചാടുകയായിരുന്നു. 

ചാടുന്നതിനിടെ പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചാണ് ഗുരുതര പരുക്കേറ്റത്. ഉടൻ റെയിൽവേ പൊലീസ് എത്തി രക്ഷാപ്രവർത്തനം നടത്തി യുവതിയെ ആശുപത്രിയിലെത്തിച്ചു. നിലവിൽ അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. മലയാളി ആണെന്ന് സംശയമുണ്ട്. അതേസമയം ഇന്നലെ രാത്രി പാമ്പൻ പാലത്തിൽ വച്ച് മറ്റൊരു ട്രെയിനിൽ നിന്ന് യുവാവ് ചാടി ആത്മഹത്യ ചെയ്തിരുന്നു. രാമേശ്വരം- മധുരൈ പാസഞ്ചർ ട്രെയിനിൽ നിന്ന്  കടലിലേക്ക് ചാടിയ യുവാവിന്‍റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. യുവാവിനെയും തിരിച്ചറിഞ്ഞിട്ടില്ല.

ENGLISH SUMMARY:

A young woman sustained critical injuries after attempting to end her life by jumping from a moving train on the Rameswaram Pamban railway bridge. The incident occurred this morning as the Palakkad–Rameswaram Amrita Express was crossing the bridge, leaving the woman unconscious after she struck the protective barrier. Railway police swiftly rescued the unidentified victim, suspected to be a Malayali, and admitted her to the Ramanathapuram Medical College Hospital. This alarming episode follows another tragic incident last night where an unidentified young man died after jumping into the sea from the Rameswaram–Madurai passenger train on the same bridge.