Image Credit: X/mahuakabbar

Image Credit: X/mahuakabbar

  • ഉത്തര്‍പ്രദേശിലെ മഹാരാജാഗഞ്ചില്‍ രാവിലെയാണ് സംഭവം. തന്‍റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ താഴേക്ക് ചാടുമെന്നും പെണ്‍കുട്ടി ഭീഷണി മുഴക്കിയതോടെ വീട്ടുകാരും നാട്ടുകാരും ഭയന്നു

കാമുകനുമായുള്ള വിവാഹത്തിന് സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് മൊബൈല്‍ ടവറിന് മുകളില്‍ കയറി പതിനെട്ടുകാരിയുടെ ആത്മഹത്യാ ഭീഷണി. ഉത്തര്‍പ്രദേശിലെ മഹാരാജാഗഞ്ചില്‍ രാവിലെയാണ് സംഭവം. തന്‍റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ താഴേക്ക് ചാടുമെന്നും പെണ്‍കുട്ടി ഭീഷണി മുഴക്കിയതോടെ വീട്ടുകാരും നാട്ടുകാരും ഭയന്നു. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.

അയല്‍ഗ്രാമത്തിലെ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നും അയാളെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്ന് പറഞ്ഞുവെന്നും പൊലീസ് പറയുന്നു. എന്നാല്‍ യുവാവ് മറ്റൊരു ജാതിയില്‍ നിന്നുള്ള ആളായതിനാല്‍ വിവാഹത്തിന് കുടുംബം സമ്മതിച്ചില്ല. ഇതോടെയാണ് യുവതി പുലര്‍ച്ചെ അഞ്ചുമണിക്ക് വീട്ടില്‍ നിന്നുമിറങ്ങി അടുത്ത ഗ്രാമത്തിനടുത്തുള്ള മൊബൈല്‍ ടവറില്‍ വലിഞ്ഞു കയറിയത്. 

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. താഴെ ഇറങ്ങാന്‍ നിര്‍ബന്ധിച്ചെങ്കിലും യുവതി കൂട്ടാക്കിയില്ല. നിരന്തര പരിശ്രമത്തിനൊടുവില്‍ യുവതിയെ പൊലീസ് അനുനയിപ്പിച്ചു. താഴെയിറക്കിയ ശേഷം സ്റ്റേഷനിലെത്തിച്ച് വീട്ടുകാര്‍ക്കൊപ്പം വിടുകയായിരുന്നു.

ENGLISH SUMMARY:

An 18-year-old girl climbed a mobile tower in Uttar Pradesh's Maharajganj district and threatened to jump unless her family agreed to her marriage with her boyfriend. According to police, she was in a relationship with a young man from a neighbouring village, but her family opposed the marriage because he belonged to a different caste. The incident took place around 5 am, prompting police and fire and rescue personnel to rush to the spot. After sustained efforts, police managed to persuade the girl to climb down safely and later handed her over to her family.