ഈയടുത്താണ് താന്‍ വിവാഹിതയാകാന്‍ പോകുകയാണെന്ന സന്തോഷവാര്‍ത്ത ഗായിക റിമി ടോമി ആരാധകരുമായി പങ്കുവച്ചത്. തന്‍റെ ജിം ട്രെയിനറായ ലിബിന്‍ മാത്യുവാണ് വരന്‍ എന്ന് റിമി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വിവാഹത്തിനായി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണെന്ന് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിശ്രുതവരന്‍ ലിബിന്‍ മാത്യു.
‘ദൈവം ഞങ്ങളുടെ കഥയെഴുതി, സ്നേഹം ഞങ്ങളെ ഒന്നിപ്പിച്ചു, ഉടൻ തന്നെ ഞങ്ങളുടെ എന്നേക്കുമായുള്ള ജീവിതം ആരംഭിക്കും. അവിടുത്തെ സമയത്തിൽ വിശ്വസിച്ചുകൊണ്ടും, അവിടുത്തെ അനുഗ്രഹങ്ങളെ സ്വീകരിച്ചുകൊണ്ടും, ഞങ്ങളുടെ മനോഹരമായ പുതിയ തുടക്കത്തിനായി ദിവസങ്ങൾ എണ്ണിക്കഴിയുന്നു.’ എന്നാണ് ലിബിന്‍ റിമിയുമായി കൈകോര്‍ത്ത് കടല്‍തീരത്തുകൂടി നടക്കുന്ന ചിത്രത്തിന് അടിക്കുറിപ്പെഴുതിയിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി സെലിബ്രിറ്റികളാണ് ആശംസാ കമന്‍റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
മാർച്ചിലാണ് റിമിയും ലിബിനും ആദ്യമായി കണ്ടുമുട്ടിയത്. ‘ആദ്യം കാണുന്നതിന് മുന്‍പ് തന്നെ കല്യാണം എന്നതിലേക്ക് എത്തിയിരുന്നു. ദൈവത്തോട് ഏറെ ആഗ്രഹിച്ച് പ്രാർഥിച്ച് നിന്ന സമയത്താണ് ഇരുവരും ഒരുമിച്ചത്. ഒരുപാട് മുൻവിധിയില്ല. അദ്ദേഹത്തോടൊപ്പം നിൽക്കുമ്പോൾ ഒരു ധൈര്യവും സമാധാനവും പോസിറ്റിവിറ്റിയും ലഭിക്കുന്നുണ്ട്.’ എന്ന് റിമി തന്‍റെ വരനെ പരിചയപ്പെടുത്തി കുറിച്ചിരുന്നു.
'എന്‍റെ മുഖത്തെ സന്തോഷം കണ്ടില്ലേ, കല്യാണം കഴിക്കാന്‍ പോകുന്ന ആളിതാണ്'; വരനെ പരിചയപ്പെടുത്തി റിമി...
‘ഇനി കൂടുതൽ മുംബൈയിലാകും താമസിക്കുക. ഡോംബിവല്ലിയിൽ വച്ചാണ് വിവാഹം. എല്ലാവരെയും കല്യാണത്തിന് വിളിച്ചതായി കണക്കാക്കണം. എല്ലാവർക്കും പങ്കെടുക്കാൻ കഴിഞ്ഞെന്നു വരില്ല’ എന്നും റിമി കൂട്ടിച്ചേര്‍ത്തിരുന്നു.