crime-pune

Image: X,@indiatoday

TOPICS COVERED

  • കാത്രജ്–കൊന്ധ്വ റോഡിലെ സുഖ് സാഗർ നഗറിൽ സമർഥ് ഡെയറിയ്ക്ക് മുന്നില്‍ സുഹൃത്തിനെ കാത്തുനില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയത്താണ് പ്രതി പെണ്‍കുട്ടിക്കരികിലേക്കെത്തി മോശമായി പെരുമാറിയത്

18കാരിക്കുനേരെ പട്ടാപ്പകല്‍ ലൈംഗികാതിക്രമം. പുണെയിലാണ് സുഹൃത്തിനെ കാത്തിരിക്കുകയായിരുന്ന പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം ഉണ്ടായത്. യുവതിയുടെ നിലവിളി കേട്ടെത്തിയ സുഹൃത്തും സമീപവാസികളും ചേർന്നാണ് പ്രതിയെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സ്വദേശി ജീതു കിഷോരിലാൽ സരോജിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. 

Also Read: സിഗ്നല്‍ തകരാറിലായി; പാളത്തില്‍ ഇറങ്ങി നടന്ന യാത്രക്കാരില്‍ മൂന്നുപേര്‍ മരിച്ച നിലയില്‍

കാത്രജ്–കൊന്ധ്വ റോഡിലെ സുഖ് സാഗർ നഗറിൽ സമർഥ് ഡെയറിയ്ക്ക് മുന്നില്‍ സുഹൃത്തിനെ കാത്തുനില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയത്താണ് പ്രതി പെണ്‍കുട്ടിക്കരികിലേക്കെത്തി മോശമായി പെരുമാറിയത്. മാറിടത്തില്‍ കയറിപ്പിടിച്ച പ്രതി പെണ്‍കുട്ടിയുടെ ഷര്‍ട്ടൂരാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നാലെ പിടിച്ചുകൊണ്ടുപോകാനുള്ള ശ്രമവും നടത്തിയതായി നാട്ടുകാര്‍ പറയുന്നു.

ഇതോടെ നിലവിളിച്ച  യുവതിയുടെ രക്ഷയ്ക്കായി സുഹൃത്തും നാട്ടുകാരും ഓടിവന്നു. ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പിടികൂടുന്നതിനിടെ ഇയാള്‍ മറ്റൊരാളുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് വലിച്ചെറിഞ്ഞതായും നാട്ടുകാര്‍ പരാതിപ്പെട്ടു.  ഭാരതി വിദ്യാപീഠ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Locals Catch Man Accused of Sexually Assaulting 18-Year-Old in Pune:

A 30-year-old man from Uttar Pradesh was arrested for allegedly sexually assaulting an 18-year-old woman in broad daylight in Pune, Maharashtra. The incident occurred near Samarth Dairy in Sukh Sagar Nagar, along the Katraj–Kondhwa Road, while the woman was waiting for her friend. The accused allegedly groped her, attempted to remove her shirt, and tried to take her away before her screams alerted her friend and nearby residents, who caught him and handed him over to the police. Bharati Vidyapeeth police arrested the accused, identified as Jeetu Kishorilal Saroj, and further investigation is underway